സോളോ വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സോളോ വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക്

സോളോ വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നു. അതായത്, ലാവയുട സബ് ബ്രാന്‍ഡായ സോളോ എന്ന ഈ പുതിയ മോഡലാണ് ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷമാണ് ഉപഭോക്താക്കളിലേക്ക് സോളോ എത്തുവാന്‍ ഒരുങ്ങുന്നത്. ഈ മോഡല്‍ അത്യാധുനിക സാങ്കേതികവിദ്യകളടങ്ങിയ സ്മാര്‍ട്ട്ഫേണാണ്. ഇത് ഇത്തവണ  വിപണിയില്‍ വിലക്കുറവില്‍ അവതരിപ്പിക്കുവാനാണ് നിഞ്ചയിച്ചിരിക്കുന്നത്. മാത്രമല്ല,വിലക്കുറവ് തന്നെയാണ് യെറ 4x ന്റെ ഏറ്റവും വലിയ പ്രത്യേകത.

നിലവില്‍, 4,444 രൂപയാണ് സോളോ യെറ 4Xന് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. കൂടാതെ,ഫേസ് അണ്‍ലോക്കിംഗ് ഫീച്ചര്‍ ഈ മോഡലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇത്ര വിലക്കുറവുള്ള ഫോണില്‍ ഈ സംവിധാനം ഉള്‍ക്കൊള്ളിക്കുന്നത് ഇതാദ്യമാണ്.വലിയ പ്രതീക്ഷയോടു കൂടിയാണ് സോളോ ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചു വരുന്നത്. സോളോ യെറ 4x എന്നതാണ് മോഡലിന്റെ മുഴുവന്‍ പേര്. ജനുവരി 9 മുതല്‍ ആരംഭിക്കുന്ന വില്‍പ്പന ആദ്യഘട്ടത്തില്‍ ആമസോണിലൂടെ മാത്രമേ ലഭ്യമാവൂ. 30 ദിവസത്തെ മണി ബാക്ക് ഓഫറോടു കൂടിയാണ് സോളോയുടെ നിലവിലെ വരവ്.