ബയര്‍ഡയനാമിക് ഏറ്റവും പുതിയ ഇയര്‍ഫോണുകള്‍ ഇനി ഇന്ത്യന്‍ വിപണിയിലും ലഭ്യം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബയര്‍ഡയനാമിക് ഏറ്റവും പുതിയ ഇയര്‍ഫോണുകള്‍ ഇനി ഇന്ത്യന്‍ വിപണിയിലും ലഭ്യം

ബയര്‍ഡയനാമിക് ഏറ്റവും പുതിയ ഇയര്‍ഫോണുകള്‍ ഇനി ഇന്ത്യന്‍ വിപണിയിലും ലഭ്യം. പ്രമുഖ ഇയര്‍ഫോണ്‍ നിര്‍മ്മാതാക്കളാണ് ബയര്‍ഡയനാമിക്ക്.ഇതിന്റെ ഏറ്റവും പുതിയ ഇയര്‍ഫോണ്‍ സോള്‍ ബേര്‍ഡ് ആണ് ഇന്ത്യന്‍ വിപണിയിലെത്തിയിരിക്കുന്നത്. ആമസോണില്‍ 6,999 രൂപയ്ക്കാണ് സോള്‍ ബേര്‍ഡ് ലഭിക്കുക. മാത്രമല്ല, ബയര്‍ഡയനാമിക് സോള്‍ ബേര്‍ഡ് ഇയര്‍ഫോണ്‍ എത്തുന്നത് 10 ഹെഡ്‌സ് മുതല്‍ 25000 ഹെഡ്‌സ് ഫ്രീക്വന്‍സി റേറ്റിലാണ്. 3.5 എംഎം പ്ലഗും 1.2 മീറ്റര്‍ നീളമുള്ള കേബിളുമാണ് ഇയര്‍ഫോണിനുള്ളത്. 

കൂടാതെ, ആന്‍ഡ്രോയിഡ് ഐഒഎസ് ഫോണുകളില്‍ ഉപയോഗിക്കാവുന്ന ഇയര്‍ഫോണില്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നതിനും കട്ട് ചെയ്യുന്നതിനും പുറമെ മ്യൂസിക് കണ്‍ട്രോളറും ഉള്‍പ്പെടുന്ന റിമോട്ടാണുള്ളത്.
മനുഷ്യ ചെവികള്‍ക്ക് ഇണങ്ങുന്ന തരത്തില്‍ എര്‍ഗണോമിക് ഡിസൈനിലാണ് സോള്‍ ബേര്‍ഡ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് കമ്ബനി അവകാശപ്പെടുന്നു. ഒരു പ്രകാരത്തിലുള്ള ഊര്‍ജത്തെ മറ്റൊരു പ്രകാരത്തിലാക്കാനുപകരിക്കുന്ന ഉപകരണമായ ട്രാന്‍സ്ഡ്യൂസര്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം.
 


LATEST NEWS