ഐ ഫോണ്‍ ടെന്‍ ആര്‍ ഉത്പാദനം നിര്‍ത്തുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഐ ഫോണ്‍ ടെന്‍ ആര്‍ ഉത്പാദനം നിര്‍ത്തുന്നു

ഗുഡ്ഗാവ് :ആഗോള ടെക് കമ്പനിയായ ആപ്പിള്‍, കഴിഞ്ഞ മാസം പുറത്തിറക്കിയ മോഡലുകളിലൊന്നായ ഐ ഫോണ്‍ ടെന്‍ ആര്‍ വിപണന രംഗത്ത് നിന്ന് പിന്‍ വലിയുന്നു.ഐ ഫോണ്‍ ടെന്‍ എസ്, ടെന്‍ എസ് മാക്‌സ് എന്നീ മോഡലുകള്‍ക്കൊപ്പമാണ് ടെന്‍ ആര്‍ പുറത്തിറക്കിയത്. 
എന്നാല്‍ ഈ രണ്ടു മോഡലുകളെക്കാള്‍ വിലക്കുറവാണ് ടെന്‍ ആറിന്. അതുകൊണ്ട്  പ്രതീക്ഷിച്ച വില്‍പ്പന കിട്ടാത്തതിനാലാണ് ഐ ഫോണ്‍ ടെന്‍ ആറിന്റെ ഉത്പാദനം നിര്‍ത്തുന്നതെന്നാണ് സൂചന.ആപ്പിളിനു വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ ഐ ഫോണുകള്‍ ഉത്പാദിപ്പിക്കുന്ന ഫോക്‌സ്‌കോണ്‍, പെഗാട്രോണ്‍ എന്നീ കമ്പനികളുടെ ടെന്‍ ആര്‍ കൂടുതല്‍ വേണ്ടെന്ന് അറിയിച്ചു കഴിഞ്ഞു.

ഐ ഫോണുകളുടെ വില്‍പ്പന ആഗോള തലത്തില്‍ ഇടിയുകയാണ്. കഴിഞ്ഞ പാദത്തില്‍ ഇന്ത്യയിലും വില്‍പ്പന കുറഞ്ഞു.അഞ്ചു വര്‍ഷം മുമ്പ്, ഐ ഫോണ്‍ 5സി വിപണിയില്‍ അവതരിപ്പിച്ച് ഒരു മാസത്തിനുള്ളില്‍ നിര്‍ത്തിയിരുന്നു. എന്നാല്‍,ടെന്‍ എസ്, ടെന്‍ എസ് മാക്‌സ് എന്നീ മോഡലുകളെക്കാള്‍ വില കുറവായതിനാല്‍ ടെന്‍ ആറിന് മികച്ച വില്‍പ്പനയാണ് ആപ്പിള്‍ പ്രതീക്ഷിച്ചിരുന്നത്. ഇതുകാരണം മറ്റു രണ്ടു മോഡലുകളും ഇറങ്ങിക്കഴിഞ്ഞ ശേഷമാണ് ഇത് വിപണിയിലെത്തിച്ചത്. എന്നിട്ടും വില്‍പ്പന പ്രതീക്ഷിച്ച നിലയില്‍ കൂടാത്തതാണ് ഉത്പാദനം നിര്‍ത്താന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. 77,000 രൂപയ്ക്ക് അവതരിപ്പിച്ച മോഡലിന്റെ വില ഇതിനോടകം കൂടുകയും ചെയ്തു. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് ഇതിന് പ്രധാന കാരണം.
 


LATEST NEWS