ഗൂഗിൾ മാപ്പിലൂടെ  ഇനി  യാത്ര വിവരങ്ങൾ തത്സമയം അറിയാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഗൂഗിൾ മാപ്പിലൂടെ  ഇനി  യാത്ര വിവരങ്ങൾ തത്സമയം അറിയാം

ഇന്ത്യയില്‍ പൊതുഗതാഗത സംവിധാനത്തിന് ഉപയോഗപ്രദമായ മൂന്ന് പുതിയ സൗകര്യങ്ങളുമായി ഗൂഗിള്‍ മാപ്പ്. ഇന്ത്യന്‍ റെയില്‍വേയുടെ തത്സമയ യാത്രാവിവരങ്ങളും ഓട്ടോറിക്ഷ, ബസ് തുടങ്ങിയ ഗതാഗത സംവിധാനങ്ങളുടെ വിവരങ്ങളും ഗൂഗിള്‍ മാപ്പില്‍ ലഭ്യമാവും. ഇന്ത്യയിലെ പത്തോളം നഗരങ്ങളിലാണ് ഈ സൗകര്യങ്ങള്‍ ലഭ്യമാവുക. 
                        ബസ് യാത്രാ സമയം തത്സമയം അറിയാന്‍ ഗൂഗിള്‍ മാപ്പ് വഴി ഇനി സാധിക്കും. ഗൂഗിളിന്റെ തത്സമയ ഗതാഗത വിവരഹ്ങളും ബസ് സമയക്രമവും കണക്കാക്കിയാണ് ഗൂഗിള്‍ മാപ്പ് ബസുകള്‍ വൈകുന്നതടക്കമുള്ള കൃത്യമായ വിവരങ്ങള്‍ നല്‍കുക. ഡല്‍ഹി, ബംഗളുരു, മുംബൈ, ഹൈദരാബാദ്, പുനെ, ലഖ്‌നൗ, ചെന്നൈ, മൈസൂര്‍, കോയമ്പത്തൂര്‍, സൂററ്റ് എന്നിവിടങ്ങളിലാണ് ഈ സേവനം ആദ്യമായി ലഭിക്കുക.  

                     ട്രെയിന്‍ യാത്രയുടെ തത്സമയ വിവരവും ഗൂഗിള്‍ മാപ്പില്‍ അറിയാം. ഈ സേവനം നിലവില്‍ മറ്റ് ആപ്പുകള്‍ നല്‍കുന്നുണ്ട്. ട്രെയിന്‍ സമയം, ട്രെയിന്‍ വൈകുമോ, യാത്രചെയ്യുന്ന ട്രെയിന്‍ എവിടെയെത്തി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഇതില്‍ അറിയാം. കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ ഏറ്റെടുത്ത മൈ ട്രെയിന്‍ ആപ്പിന്റെ സഹായത്തോടെയാണ് ഗൂഗിള്‍ ഈ സേവനം നല്‍കുന്നത്.  ഓട്ടോറിക്ഷ യാത്ര സംബന്ധിച്ച വിവരങ്ങളും ഗൂഗിള്‍ മാപ്പില്‍ അറിയാം. യാത്രയ്ക്ക് എത്ര സമയമെടുക്കും, എത്ര ചിലവ് വരും തുടങ്ങിയ വിവരങ്ങള്‍ അറിയാം. തുടക്കത്തില്‍ ഡെല്‍ഹിയിലും ബംഗളുരുവിലുമാണ് ഈ സൗകര്യം ലഭിക്കുക. 

 
 


LATEST NEWS