ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത സിം കാർഡുകൾ നിർജ്ജീവമാക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത സിം കാർഡുകൾ നിർജ്ജീവമാക്കും

ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത മൊബൈൽ നമ്പറുകൾ നിർജ്ജീവമാക്കുമെന്ന്​ റിപ്പോർട്ട്​. 2018 ഫെബ്രുവരി മാസത്തിന്​ മുമ്പ്​ ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത സിം കാർഡുകൾ നിർജീവമാക്കുമെന്നാണ്​ സൂചന.

ഇൗ വർഷം ഫെബ്രുവരിയിലാണ്​ മൊബൈൽ ഫോൺ നമ്പറുകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ്​ സുപ്രീംകോടതി പുറത്തിറക്കിയത്​​.ഒരു വർഷത്തിനകം ആധാർ കാർഡ്​ സിം കാർഡുമായി ബന്ധിപ്പിക്കാനായിരുന്നു കോടതി നൽകിയ നിർദേശം. രാജ്യസുരക്ഷ ഉറപ്പാക്കാനാണ്​ ഇത്തരമൊരു ഉത്തരവ്​ സുപ്രീംകോടതിയിൽ നിന്ന്​ ഉണ്ടായത്​. 

മൊബൈൽ കമ്പനികൾ ശേഖരിക്കുന്ന ബയോമെട്രിക്​ വിവരങ്ങൾ യു.​െഎ.ഡി.എ.​െഎക്ക്​ നൽകാനാണ്​ കേന്ദ്രസർക്കാർ നൽകിയിരിക്കുന്ന നിർദേശം. ഇത്തരം വിവരങ്ങൾ മൊബൈൽ സേവനദാതാവ്​ ശേഖരിച്ചാൽ മൂന്ന്​ വർഷം വരെ തടവ്​ ലഭിക്കാവുന്ന കുറ്റമായിരിക്കും. ആധാർ ആക്​ട്​ അനുസരിച്ചായിരിക്കും ശിക്ഷ ലഭിക്കുക.


LATEST NEWS