ജിയോയെ വെല്ലുവിളിച്ച് 2500 രൂപയ്ക്ക് 4ജി സ്മാര്‍ട്ട്ഫോണുമായി എയര്‍ടെല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജിയോയെ വെല്ലുവിളിച്ച് 2500 രൂപയ്ക്ക് 4ജി സ്മാര്‍ട്ട്ഫോണുമായി എയര്‍ടെല്‍

ന്യൂഡല്‍ഹി: ജിയോയെ വെല്ലുവിളിച്ചുകൊണ്ട് ഭാരതി എയര്‍ടെലും 4 ജി സവിശേഷതയുള്ള ഫോണുമായി രംഗത്ത്. 2,500-2,700 രൂപ നിലവാരത്തിലുള്ള സ്മാര്‍ട്ട്ഫോണ്‍ ഇറക്കാനാണ് തീരുമാനം. ദീപാവലിയോടെ ഈ ഫോണുകള്‍ പുറത്തിറങ്ങുമെന്നാണ് വിവരം. ഇതിനൊപ്പം വന്‍ വിപണി ലക്ഷ്യമിട്ട് എയര്‍ടെല്ലിന്റെ 4 ജി കണക്ഷനും ഡേറ്റാ, വോയ്സ് പ്ലാനുമെല്ലാം അവതരിപ്പിച്ചേക്കുമെന്നാണ് വിവരം.

നാലിഞ്ച് ഡിസ്പ്ലേയും ഡ്യൂവല്‍ ക്യാമറയും മികച്ച ബാറ്ററിക്ഷമതയും വോയ്സ് കോളിംങ് എന്നിവയെല്ലാം ഈ ഡ്യൂവല്‍ സിം ക്യാമറയില്‍ ഉണ്ടാകുമെന്നാണ് വിവരം. ആന്‍ഡ്രോയ്ഡ് ഹാന്‍ഡ്സെറ്റില്‍ 1 ജിബി റാമും ഉണ്ടായിരിക്കും. എന്നാല്‍ വരാനിരിക്കുന്ന ഫോണിന് പേരും ഇട്ടിട്ടില്ല. ബുക്കിംങ് എന്നുമുതലാണ് ആരംഭിക്കുന്നതെന്നും വ്യക്തമാക്കിയിട്ടില്ല. റിലയന്‍സ് ജൂലൈയില്‍ നടത്തിയ പ്രഖ്യാപനത്തില്‍ ഓഗസ്റ്റ് 24 ന് ജിയോഫോണ്‍ ബുക്കിംങ് ആരംഭിക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. സെപ്തംബര്‍ മുതല്‍ കിട്ടിത്തുടങ്ങും.

ജിയോഫോണിനായി ഇതുവരെ ആറ് ദശലക്ഷം ബുക്കിംങുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടതായിട്ടാണ് വിപണി വിപണി വിവരങ്ങള്‍ കണക്കാക്കിയിരിക്കുന്നത്. സൗജന്യ എസ്എംഎസും വോയ്സ് കോളുമാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. മാസം 153 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡേറ്റയും പറയുന്നു. എന്നാല്‍ മറുവശത്ത് ജിയോയെ തകര്‍ക്കാന്‍ എല്ലാവര്‍ക്കും പറ്റുന്ന വിലയില്‍ വലിയ സ്‌ക്രീന്‍ അനുഭവം കൊണ്ടുവരാനാണ് എയര്‍ടെല്‍ ശ്രമിക്കുന്നത്.