അഞ്ച് പുത്തന്‍ പ്ലാനുകളുമായി എയര്‍ടെല്‍ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അഞ്ച് പുത്തന്‍ പ്ലാനുകളുമായി എയര്‍ടെല്‍ 

പുതിയ ഉപഭോക്താക്കള്‍ക്ക് ഇനി സുവര്‍ണ്ണാവസരം. 178രൂപക്കും 599 രൂപക്കും ഇടയിലുളള അഞ്ച് പുത്തന്‍ പ്ലാനുകളുമായാണ് എയര്‍ടെല്‍ രംഗത്തെത്തിയിരിക്കുന്നത്.പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായുളള പ്ലാനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.പുതുതായി എത്തുന്ന ഉപഭോക്താക്കളെ എയര്‍ടെലുമായി കൂടുതല്‍ അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്ലാനുകള്‍. 178 രൂപയുടെയും 344 രൂപയുടെയും 599 രൂപയുടെയും പ്ലാനുകളാണ് ഇതില്‍ പ്രധാനപ്പെട്ടത്.

344 രൂപയുടെ പ്ലാനില്‍ 28 ദിവസത്തേയ്ക്ക് 2 ജിബി ഡേറ്റയും ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോളും,പ്രതിദിനം 100 എസ്എംഎസ് എന്നിവയുമാണ് നല്‍കുന്നത്.ഇതേ പ്ലാനിന്റെ വാലിഡിറ്റി കാലാവധി 90ദിവസമായി വര്‍ധിപ്പിച്ചതാണ് 599 രൂപയുടെ പ്ലാന്‍.മാത്രമല്ല, പ്രതിദിനം 178 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 1.4ജിബി 3ജി/4ജി ഡേറ്റയാണ് നല്‍കുന്നത്. കൂടാതെ, അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ് എന്നീ സേവനങ്ങളും 28 ദിവസത്തേക്ക് ലഭ്യമാകും.
 


LATEST NEWS