എയര്‍ടെല്‍ ഓഫര്‍ കൂട്ടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എയര്‍ടെല്‍ ഓഫര്‍ കൂട്ടി

ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ 349 രൂപയുടെയും 549 രൂപയുടെയും പ്ലാന്‍ വര്‍ധിപ്പിച്ചു. 349 രൂപയുടെ പ്ലാനിനൊപ്പം ദിവസേന രണ്ട് ജിബി ഡാറ്റ വീതം 28 ദിവസത്തേക്ക് ഇപ്പോള്‍ 56 ജിബി ഡാറ്റയാണ് എയര്‍ടെല്‍ നല്‍കുന്നത്. തുടക്കത്തില്‍ ദിവസേന ഒരു ജിബി ഡാറ്റാ നിരക്കില്‍ 28 ജിബി ആയിരുന്നു നല്‍കിയിരുന്നത്. 
549 രൂപയുടെ പ്ലാനില്‍ ദിവസേന മൂന്ന് ജിബി ഡാറ്റ വീതം 28 ദിവസത്തേക്ക് 84 ജിബി ഡാറ്റയാണ് നല്‍കുന്നത്. 549 രൂപയുടെ ഓഫറില്‍ നേരത്തെ പ്രതിദിനം 2.5 ഡാറ്റയാണ് നല്‍കിയിരുന്നത്. രണ്ട് ഓഫറുകള്‍ക്കൊപ്പവും പരിധിയില്ലാത്ത സൗജന്യ കോളുകളും ലഭിക്കും.


LATEST NEWS