ആപ്പിള്‍ മൂന്നാം സീരീസ് സെല്ലുലാര്‍ വേരിയന്‍റ് വാച്ചുകള്‍ ഇനി ഇന്ത്യയിലും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആപ്പിള്‍ മൂന്നാം സീരീസ് സെല്ലുലാര്‍ വേരിയന്‍റ് വാച്ചുകള്‍ ഇനി ഇന്ത്യയിലും

ആപ്പിള്‍ വാച്ചുകളിൽ പുറത്തിറങ്ങിയ പല മോഡലുകളും ഇതിനോടകം തന്നെ ശ്രദ്ധപിടിച്ചു പറ്റിയവയാണ്. ഇപ്പോഴിതാ മൂന്നാം സീരീസ് സെല്ലുലാര്‍ വേരിയന്‍റ് വാച്ചുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തി. 

എയര്‍ടെല്‍, ജിയോഎന്നിവയുടെ ഔദ്യോഗിക പോര്‍ട്ടല്‍ വഴിയാകും വാച്ചിന്റെ വില്‍പന. ആപ്പിളിന്‍റെ റീട്ടെയില്‍ പാര്‍ട്ടണര്‍മാര്‍ വഴിയും ലഭിക്കും.പ്രധാനമായും നാല് വേരിയന്‍റുകളിലാണ് വാച്ച്‌ എത്തിയത്.

അലുമിനിയംകെയ്‌സും, സ്‌പോര്‍ട് ബാന്‍ഡോടും കൂടിയ 38 എം.എം ആപ്പിള്‍ വാച്ച്‌ സീരീസ് 3 സെല്ലുലാര്‍ വേരിയന്‍റ് (ബെയിസ് മോഡല്)- വില 39,080 രൂപ. 

അലുമിനിയം കെയ്‌സും, നൈക്ക് സ്‌പോര്‍ട് ബാന്‍ഡോടും കൂടിയ 38 എം.എം ആപ്പിള്‍ വാച്ച്‌ സീരീസ് 3 സെല്ലുലാര്‍ വേരിയന്റ്- വില 39,130 രൂപ.

അലുമിനിയം കെയ്‌സും, സ്‌പോര്‍ട് ബാന്‍ഡോടും കൂടിയ 42 എം.എം ആപ്പിള്‍ വാച്ച്‌ സീരീസ് 3 സെല്ലുലാര്‍ വേരിയന്റ്- വില 41,120 രൂപ. 

അലുമിനിയം കെയ്‌സും, നൈക്ക് സ്‌പോര്‍ട് ബാന്‍ഡോടും കൂടിയ 42 എം.എം ആപ്പിള്‍ വാച്ച്‌ സീരീസ് 3 സെല്ലുലാര്‍ വേരിയന്‍റ് – വില 41,180 രൂപ.


LATEST NEWS