കോഴിക്കോട് ഐഫോൺ 6 പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോഴിക്കോട് ഐഫോൺ 6 പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു

ജീൻസിന്റെ പോക്കറ്റിലിട്ട ആപ്പിൾ ഐ ഫോൺ പൊട്ടിത്തെറിച്ച് യുവാവിനു പൊള്ളൽ. നന്മണ്ട കുറൂളിത്താഴം കുറൂളിപ്പറമ്പത്ത് പി.കെ. ജാഷിദിനാണ് (27) തുടയിൽ ആഴത്തിൽ പൊള്ളലേറ്റത്. 

ചൊവ്വാഴ്ച രാവിലെ കാറിലേക്കു കയറാൻ തുടങ്ങുമ്പോഴാണ് പോക്കറ്റിൽവച്ച് ഫോൺ പൊട്ടിത്തെറിച്ചതെന്ന് ജാഷിദ് റഞ്ഞു. കഴിഞ്ഞദിവസം വാങ്ങിയ ഐഫോൺ 6 എസ് ആണ് കത്തിയത്.

ഫോൺ ഏതാണ്ടു പൂർണമായും തകർന്നിട്ടുണ്ട്. ജീൻസിന്റെ പോക്കറ്റും കരിഞ്ഞു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയ യുവാവ് പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. ആപ്പിൾ കമ്പനിക്കും പരാതി നൽകുമെന്ന് അറിയിച്ചു.


LATEST NEWS