ആപ്പിളിന്റെ പുതിയ മാക്ക് ബുക്ക് എയര്‍ അമേരിക്കയിൽ ആദ്യമെത്തും 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആപ്പിളിന്റെ പുതിയ മാക്ക് ബുക്ക് എയര്‍ അമേരിക്കയിൽ ആദ്യമെത്തും 

രൂപകല്‍പ്പനയില്‍ പുതിയ മാറ്റങ്ങളോടെ ആപ്പിളിന്റെ  പുതിയ മാക്ക് ബുക്ക് എയര്‍ എത്തി. റെറ്റിന ഡിസ്‌പ്ലേയാണ് പുതിയ മാക്ക്ബുക്ക് എയറിന്റെ മുഖ്യ സവിശേഷത. മാക്ക് ബുക്ക് എയര്‍ പരമ്പരയില്‍ ഇത് ആദ്യമായാണ് റെറ്റിന ഡിസ്‌പ്ലേ അവതരിപ്പിക്കപ്പെടുന്നത്. കീബോഡില്‍ പ്രത്യേകം ഒരു കീ ആയി ടച്ച് ഐഡി സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ സുരക്ഷയ്ക്കായി ആപ്പിളിന്റെ ടി2 ചിപ്പ് ആണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. അമേരിക്കയിലാണ് ആദ്യമെത്തുക.

മാക്ക്ബുക്ക് എയറിന്റെ അടിസ്ഥാന മോഡലിന് എട്ട് ജിബി റാം (16 ജിബി പതിപ്പ് വരെയുണ്ട് ), ഇന്റല്‍ കോര്‍ ഐ5 പ്രൊസസര്‍, 128 എസ്എസ്ഡി ( 1.5 ടിബി വരെ ലഭ്യമാണ്) എന്നിവയാണുള്ളത്. ഇതിന് 1,199 ഡോളറാണ് വില. ഇത് ഏകദേശം 88,200 രൂപയുണ്ടാവും. നവംബര്‍ ഏഴ് മുതലാണ് ഇത് വിപണിയിലെത്തുക. 


LATEST NEWS