വില കുറവില്‍ ആപ്പിള്‍ സ്വന്തമാക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 വില കുറവില്‍ ആപ്പിള്‍ സ്വന്തമാക്കാം


ആപ്പിളിന്റെ ഏറ്റവും പുതിയ മോഡല്‍ ഐഫോണ്‍ 7 കുറഞ്ഞ ചിലവിലും ലഭ്യമാക്കി  ഫ്‌ളിപ്കാര്‍ട്ട്. ഫഌപ്പ്കാര്‍ട്ടിന്റെ സമ്മര്‍ ഷോപ്പിങ് ഓഫറിലാണ്‌ഐഫോണ്‍ 7 വന്‍ ഡിസ്‌കൗണ്ടില്‍ വില്‍ക്കുന്നത്.  . ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍  ആണ് വന്‍ വിലകിഴിവില്‍ വില്‍ക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസിന്റെ എല്ലാ വേരിയന്റുകള്‍ക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട് കൂടാതെ ഐഫോണ്‍ 6 എസ് പ്ലസ്, ഐഫോണ്‍ 6 തുടങ്ങിയുള്ള മോഡലുകള്‍ക്കും ഇളവ് നല്‍കുന്നുണ്ട്. 15,501 രൂപയാണ് ഐഫോണ്‍ 7 ന് കുറച്ചിരിക്കുന്നത്. ഇതിനു പുറമെ എക്‌സേഞ്ച് ഓഫറായി 15,000 രൂപയുടെ ഇളവും കൂടെ ചേര്‍ന്ന്  ഐഫോണ്‍ 7 വാങ്ങുമ്പോള്‍  30,501 രൂപയുടെ ഇളവ് ലഭിക്കും.  ഐഫോണ്‍ 6 എസ് പ്ലസ് 17,000 രൂപ വിലക്കുറവില്‍ 39,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍  10 ശതമാനം ക്യാഷ്ബാക്ക് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട് 


LATEST NEWS