ഉത്സവ സീസണ്‍ വിപണി ലക്ഷ്യമിട്ട് പുതിയ ഉല്‍പ്പന്നവുമായി സെബ്രോണിക്‌സ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉത്സവ സീസണ്‍ വിപണി ലക്ഷ്യമിട്ട് പുതിയ ഉല്‍പ്പന്നവുമായി സെബ്രോണിക്‌സ്

ഉത്സവ സീസണ്‍ വിപണി ലക്ഷ്യമിട്ട് പുതിയ ഉല്‍പ്പന്നവുമായി സെബ്രോണിക്‌സ് രംഗത്ത്. വിപണികൈയ്യടക്കാന്‍ മെഴുകുതിരി വെളിച്ചവുമായാണ് സെബ്രോണിക്‌സിന്റെ 'ആറ്റം സ്പീക്കര്‍'എത്തിയിരിക്കുന്നത്.ഐടി പെരിഫറല്‍സ് , സൗണ്ട് സിസ്റ്റം, മൊബൈല്‍, ലൈഫ് സ്‌റ്റൈല്‍, ആക്‌സസറികള്‍ എന്നിവ നിര്‍മിക്കുന്ന പ്രമുഖ ബ്രാന്‍ഡാണ് സെബ്രോണിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്.ഇത്തവണ പ്രകാശത്തിന്റെ പിന്തുണയോടുകൂടി പ്രവര്‍ത്തിക്കുന്ന 60 എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിച്ച് 'ആറ്റം' എന്ന പോര്‍ട്ടബിള്‍ സ്പീക്കറാണ് അവതരിപ്പിച്ചിരിക്കുന്നത്. മെഴുകുതിരി റാന്തലിന് സമാനമായ രൂപകല്‍പനയാണിതിന്. പ്രകാശവും മെഴുകുതിരി വെളിച്ചം പോലെ തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്.ഇതിനുപുറമെ ഇന്‍ബില്‍റ്റ് റീച്ചാര്‍ജബിള്‍ ബാറ്ററിയാണ് ഇതിനുള്ളത്.

മികച്ച ഗുണമേന്മയുള്ള ശബ്ദമാണ് ഈ ഉപകരണം നല്‍കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ചും ബ്ലൂടൂത്ത് വഴി സ്ട്രീം ചെയ്തും സ്പീക്കര്‍ വഴി പാട്ട് കേള്‍ക്കാനാവും എന്നത് ഇതിന്റെ പ്രധാന പ്രത്യേകതയില്‍ ഒന്നാണ്.സ്പീക്കറിന്റെ മധ്യഭാഗത്തായി ശബ്ദ ക്രമീകരണത്തിനുള്ള ബട്ടനുകള്‍ നല്‍കിയിരിക്കുന്നു. പ്രത്യേകം ബട്ടന്‍ ഓണ്‍ ചെയ്താല്‍ സ്പീക്കറിലെ പ്രകാശം തെളിയിക്കാം. കൂടാതെ ഇന്ത്യയിലെമ്പാടുമുള്ള പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളില്‍ ഇതിന്റെ വയര്‍ലെസ്സ് പോര്‍ട്ടബിള്‍ സ്പീക്കര്‍ കറുത്ത നിറത്തില്‍ ലഭ്യമാണ്.