യൂ ട്യൂബിന്​ ഇൗജിപ്​തിൽ ഒരു മാസത്തെ വിലക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 യൂ ട്യൂബിന്​ ഇൗജിപ്​തിൽ ഒരു മാസത്തെ വിലക്ക്

കെയ്​റോ: യൂ ട്യൂബിന്​ ഇൗജിപ്​തിൽ ഒരു മാസത്തെ വിലക്കേർപ്പെടുത്തി ഉന്നത അഡ്​മിനിസ്​ട്രേറ്റിവ്​​ ​േകാടതി ഉത്തരവിട്ടു.​ ഇസ്​ലാം വിരുദ്ധ വീഡിയോ പ്രചരിപ്പിച്ചതിന്​ മുഹമ്മദ്​ ഹമിദ്​ സലീം എന്ന അഭിഭാഷകൻ നൽകിയ പരാതിയെ തുടർന്നാണ്​ നടപടി​. വിധി അന്തിമമാണെന്നും അപ്പീൽ നൽകാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.നേരത്തെ ലോവർ അഡ്​മിനിസ്​ട്രേറ്റിവ്​ കോടതി നാഷണൽ ടെലികമ്മ്യൂണിക്കേഷൻസ്​ ​റഗുലേറ്ററി അതോറിറ്റി (എൻ.ടി.ആർ.എ) യോട്​ യു ട്യൂബിന്​ വിലക്കേർപ്പെടുത്താൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഇത്​ നടപ്പിലാക്കാൻ പ്രയാസമാണെന്ന്​ ചൂണ്ടിക്കാട്ടി നൽകിയ അപ്പീലിലാണ്​ ലോവർ കോടതിയുടെ വിധി ശരി വെച്ച്​ ഉന്നത കോടതിയുടെ വിധി​.

വിധി യൂ ട്യൂബിനുള്ള ശിക്ഷയാണെന്നും വിലക്ക്​ വലിയ സാമ്പത്തിക ബാധ്യത യൂ ട്യൂബിന്​ വരുത്തി വെക്കുമെന്നും പരാതി നൽകിയ അഭിഭാഷകൻ അഭിപ്രായപ്പെട്ടു. 2012ലാണ് ‘ഇന്നസെൻസ്​ ഒാഫ്​ മുസ്​ലിം’​ എന്ന പേരിൽ കേസിനാസ്​പദമായ 13 മിനുട്ട്​ ദൈർഘ്യമുള്ള വീഡിയോ യൂ ട്യൂബിൽ ചേർക്കുന്നത്​. 2013ലാണ്​ അഭിഭാഷകൻ പരാതി നൽകുന്നത്​.