ബിഎസ്എന്‍എല്‍ 4 ജി ആന്‍ഡ്രോയ്ഡ് സ്മാര്‍ട് ഫോണ്‍ ഇറങ്ങുന്നു 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിഎസ്എന്‍എല്‍ 4 ജി ആന്‍ഡ്രോയ്ഡ് സ്മാര്‍ട് ഫോണ്‍ ഇറങ്ങുന്നു 

മൈക്രോ മാക്‌സുമായി സഹകരിച്ച് ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്ന 4 ജി ആന്‍ഡ്രോയ്ഡ് സ്മാര്‍ട് ഫോണ്‍ അടുത്ത മാസം വിപണിയില്‍.  2200 രൂപയ്ക്കാണ് ഫോണ്‍ ലഭ്യമാവുക.  'ദേശ് കാ ഫോര്‍ ജി ഫോണ്‍' എന്ന പേരാണ് കമ്പനി ഫോണിന് നല്‍കിയിരിക്കുന്നത്. ഫോണില്‍ മറ്റ് നെറ്റ്‌വര്‍ക്കിലുള്ള സിം കാര്‍ഡുകളും ഉപയോഗിക്കാം.

2.4 ഇഞ്ച് ഡിസ്‌പ്ലേ, 512 എംബി റാം, 4 ജിബി ഇന്റേനല്‍ സ്റ്റോറേജ്, ഫ്രണ്ട് ആന്‍ഡ് ബാക്ക് ക്യാമറ, എന്നിവയാണു ഫോണിന്റെ സവിശേഷതകള്‍. ഇരുപത്തിരണ്ട് ഭാഷകള്‍ ഫോണില്‍ ലഭ്യമാണ്. 97 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 28 ദിവസത്തേക്കു പരിധിയില്ലാതെ കോളുകളും ഡേറ്റയും വീഡിയോ കോളുകളും സൗജന്യമായി ലഭിക്കും.