സണ്‍ഡേ ഫ്രീ കോള്‍ ഓഫര്‍ ബി എസ് എന്‍ എല്‍ പുനഃസ്ഥാപിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സണ്‍ഡേ ഫ്രീ കോള്‍ ഓഫര്‍ ബി എസ് എന്‍ എല്‍ പുനഃസ്ഥാപിച്ചു

ഞായറാഴ്ചകളില്‍ ബിഎസ്എന്‍എല്ലില്‍ നിന്നും ലഭ്യമാക്കിയിരുന്ന സൗജന്യ കോള്‍ ഓഫര്‍ ബിഎസ്എന്‍എല്‍ പുനഃസ്ഥാപിച്ചു. സൗജന്യ കോളുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിച്ചുവെന്നും മൂന്നുമാസത്തേക്കുകൂടി ഓഫര്‍ നീട്ടുകയാണെന്നും അധികൃതര്‍ അറിയിച്ചു.

ഇതോടു കൂടി ഞായറാഴ്ചകളില്‍ ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണുകളില്‍ നിന്ന് 24 മണിക്കൂറും ഇന്ത്യയിലെ ഏതു നെറ്റ്വര്‍ക്കുകളിലേക്കും സൗജന്യമായി വിളിക്കാവുന്നതാണ്. മൊബൈല്‍ ഫോണുകളുടെ വരവോടെ ജനപ്രീതി കുറഞ്ഞ ലാന്റ് ഫോണുകളെ വീണ്ടും സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണു ബിഎസ്എന്‍എല്‍ ഈ ഓഫര്‍ വീണ്ടും നല്‍കുന്നത്.


LATEST NEWS