നാലു ക്യാമറകളുമായി ജിയോണി എസ്10 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നാലു ക്യാമറകളുമായി ജിയോണി എസ്10 

ഓരോ ദിവസവും ടെക്‌നോളജികള്‍ മാറി വരികയാണ്.ഒന്നല്ല രണ്ടല്ല മൂന്നല്ല നാലു ക്യാമറകളുമായി ജിയോണി എസ്10 എത്തുന്നു.  എസ്10, എസ്10ബി, എസ്10സി എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ജിയോണിയുടെ മോഡലുകളാണ് ജൂണ്‍ 9 ന് ചൈനയില്‍ പുറത്തിറക്കുന്നത്. ഡ്യുവല്‍ ക്യാമറകള്‍  മുന്നിലും പിന്നിലുമായി എത്തുന്ന ഈ മോഡലിനു 5,5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയും,  6ജിബി റാം, 64ജിബി ഇന്‍ബല്‍ട്ട് മെമ്മറി, 3450 എംഎഎച്ച് ബാറ്ററി എന്നിങ്ങനെയുള്ള സവിശേഷതകളുണ്ട്. ഇതിന്റ ഏറ്റവും വലിയ പ്രത്യേകതയെന്നത്   ക്യാമറ തന്നെയാണ്. മുന്‍വശത്ത് 20 മെഗാപിക്‌സല്‍ ക്യാമറ സെന്‍സറും കൂട്ടത്തില്‍ തന്നെ 8 മെഗാപിക്‌സല്‍ സെന്‍സറുമുണ്ട്.  പിന്നിലെ ക്യാമറയില്‍  16ഉം  8മാണ.് എസ്10 മോഡലുകള്‍ക്ക് 24,400 രൂപയാണ് മാര്‍ക്കറ്റ് വില. എസ്10സി മോഡലുകള്‍ക്ക് 15,000 രൂപയും. ഇതില്‍  പക്ഷേ എസ്10 ശ്രേണിയിലെ മറ്റ് മോഡലുകളെപ്പോലെ നാല് ക്യാമറ ഉണ്ടായിരിക്കില്ല. ഇതിന് 5.2 ഇഞ്ച് ഡിസ്‌പ്ലേ, 4ജിബി റാം, മുന്‍വശത്ത് 13 മെഗാപിക്‌സലും പിന്‍വശത്ത് 16 മെഗാപിക്‌സല്‍ എന്നിങ്ങനെയുള്ള ക്യാമറയും   32 ജിബി ഇന്‍ബില്‍ട്ട് സ്റ്റോറേജ്, 3100 എംഎഎച്ച് ക്യാമറ എന്നിവയാണുള്ളതാണ് 


LATEST NEWS