ചൈനയിൽ ശാസ്ത്ര വാർത്ത എഴുതാനും കണ്ടെത്താനും ഇനി റോബോട്ടുകൾ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചൈനയിൽ ശാസ്ത്ര വാർത്ത എഴുതാനും കണ്ടെത്താനും ഇനി റോബോട്ടുകൾ

പെക്കിങ്: വാർത്ത എഴുതുന്ന റോബട്ടുകളും സോഫ്റ്റ്‍വെയറുകളും പുതുമയല്ല. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള സാങ്കേതികത്വം നിറഞ്ഞ റിപ്പോർട്ടുകളെ ലളിതമായ ഇംഗ്ലിഷിലേക്കു മാറ്റിയെഴുതുന്ന സോഫ്റ്റ്‍വെയറുകൾ ഏതാനും വർഷങ്ങളായി വിവിധ മാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതു കാലാവസ്ഥാ റിപ്പോർട്ടിങ്ങിൽ മാത്രം നിൽക്കുന്ന ഒന്നാണെന്നു കരുതിയവരെ അമ്പരപ്പിച്ചുകൊണ്ട് കുറച്ചുകൂടി പരിഷ്കൃതനായ റോബട് വാർത്തകൾ എഴുതിത്തുടങ്ങിയിരിക്കുന്നു. ഇത്തവണ ശാസ്ത്ര വാർത്തകളാണെന്നു മാത്രം.

ചൈനീസ് പത്രമായ ചൈന സയൻസ് ഡെയ്‌ലി ആണ് ഷിയോക്കെ എന്ന റോബട്ടിനെ വാർത്തയെഴുതാൻ നിയോഗിച്ചിരിക്കുന്നത്. പെക്കിങ് സർവകലാശാല ഗവേഷകരുടെ സഹായത്തോടെ ആറു മാസം മുൻപു വികസിപ്പിച്ചെടുത്ത റോബട്ടാണ് ഇപ്പോൾ പത്രത്തിൽ മുഴുവൻസമയ ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശാസ്ത്ര ജേണലുകളും ഗവേഷണ പ്രബന്ധങ്ങളും വിശകലനം ചെയ്ത് അതിലെ നിർണായക വിവരങ്ങളും കണ്ടെത്തലുകളും ചൈനീസ് ഭാഷയിലേക്കു മാറ്റിയെഴുതുകയാണു ഷിയോക്കെയുടെ ജോലി. സങ്കീർണമായ ഇംഗ്ലിഷിലുള്ള വിവരങ്ങളെ ഷിയോക്കെ ലളിതമായ ചൈനീസിലേക്കു മാറ്റുന്നത് എഡിറ്റർമാർ വിലയിരുത്തിയ ശേഷമായിരിക്കും പ്രസിദ്ധീകരിക്കുക.


LATEST NEWS