ഛോട്ടാ ചാംപ്യന്‍ പായ്ക്കുമായി വോഡഫോണ്‍ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഛോട്ടാ ചാംപ്യന്‍ പായ്ക്കുമായി വോഡഫോണ്‍ 

പ്രീ പെയ്ഡ് വരിക്കാര്‍ക്ക് വോഡഫോണ്‍ ഛോട്ടാ ചാംപ്യന്‍ പായ്ക്കിലൂടെ 38 രൂപയ്ക്ക് 100 ലോക്കല്‍, എസ്ടിഡി മിനിറ്റുകളും 100 എംബി 3ജി/4ജി ഡേറ്റയും 28 ദിവസത്തേക്ക് ലഭിക്കും. പുതുമ നല്‍കുന്നതും വരിക്കാര്‍ക്ക് കൂടുതല്‍ മൂല്യം നല്‍കുന്നതുമായ പായ്ക്കാണിതെന്ന് വോഡഫോണ്‍ ഇന്ത്യ കണ്‍സ്യൂമര്‍ ബിസിനസ് അസോസിയേറ്റ് ഡയറക്ടര്‍ അവ്‌നീഷ് ഖോസ്ല പറഞ്ഞു. ഇത്രയും മിതമായ നിരക്കില്‍ ഒരു മാസത്തേക്ക് കണക്റ്റഡായിരിക്കാനുള്ള ഇത്തരത്തിലുളള ആദ്യത്തെ സംയോജിത പായ്ക്കാണിതെന്നും വരിക്കാര്‍ക്കുള്ള അധിക നേട്ടമായി 100 എംബി ഡേറ്റയും നല്‍ക്കുന്നുണ്ടെന്നും ഇനി തടസമില്ലാതെ വോഡഫോണിന്റെ ഏറ്റവും മികച്ച നെറ്റ്വര്‍ക്കായ സൂപ്പര്‍നെറ്റ് 4ജി എല്ലാവര്‍ക്കും ആസ്വദിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.