കുള്‍ പാഡിന്റെ കൂള്‍ പ്ലേ 6 സ്മാര്‍ട്ട്‌ഫോണ്‍ ആഗസ്റ്റ് 20ന് ഇന്ത്യയില്‍   

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുള്‍ പാഡിന്റെ കൂള്‍ പ്ലേ 6 സ്മാര്‍ട്ട്‌ഫോണ്‍ ആഗസ്റ്റ് 20ന് ഇന്ത്യയില്‍   

കൂള്‍ പ്ലേ 6ന്റെ വരവ് ചൈനീസ് കമ്പനിയായ കൂള്‍പാഡ്, തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. ഗെയിമിങ് ഉപകരണം എന്ന പേരില്‍ വിപണിയിലിറക്കിയ കൂള്‍ പ്ലേ 6 ല്‍ 4060 മില്ലി ആമ്പിയര്‍ ബാറ്ററിയും 6 ജി.ബി റാമുമാണ് ഉപയോഗിക്കുന്നത്. ചൈനീസ് വിപണിയില്‍ ഇതിന്  1,499 യുവാനാണ് (ഏകദേശം 14,000 രൂപ) വില. ഇന്ത്യന്‍ വിപണിയിലും ഇതിനോടടുത്ത വില തന്നെയാകുമെന്ന് അധികൃതര്‍ അറിയിച്ചു.

മെറ്റല്‍ ഫ്രെയിം ആണ് കൂള്‍പാഡ് കൂള്‍ പ്ലേ 6 ന് ഉള്ളത്. ബാക്ക് സൈഡില്‍ ഡ്യുവല്‍ ക്യാമറയും ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ സംവിധാനവും ഉണ്ട്. ഇളം സ്വര്‍ണ്ണ നിറത്തിലും ബ്ലാക്കിലുമാണ് കൂള്‍ പ്ലേ 6 ഇറങ്ങുന്നത്. സൗണ്ട് ബട്ടണും പവര്‍ ബട്ടണും വലതുവശത്താണുള്ളത്. താഴെയായി ഡ്യുവല്‍ സ്പീക്കര്‍ ഗ്രില്ലുകള്‍ കാണാം മധ്യത്തിലായി യുഎസ് ബി പോര്‍ട്ടലും സ്ഥിത് ചെയ്യുന്നു. ആന്‍ഡ്രോയിഡ് 7.1.1 ന്യൂഗട്ടിലാണ് കൂള്‍പാഡ് കൂള്‍ പ്ലേ 6 പ്രവര്‍ത്തിക്കുന്നത്. ഡിസ്‌പ്ലേ 5.5 ഇഞ്ച് 1080X1920 പിക്‌സല്‍ ഫുള്‍ എച്ച്.ഡിയാണ്.

കൂള്‍ പ്ലേ 6ന്റെ ഹൈലൈറ്റ്‌സ് ഇതൊക്കെയാണ്. 64 ജി.ബി സ്റ്റോറേജ് സംവിധാനമുണ്ട്. മൈക്രോ എസ്.ഡി കാര്‍ഡിന്റെ സഹായത്തോടെ സ്റ്റോറേജ് സംവിധാനം കൂട്ടാവുന്നതാണ്. ഡ്യൂവല്‍ ക്യാമറ സംവിധാനമാണ് കൂള്‍ പ്ലേ 6ല്‍ ഉള്ളത്. 13 മെഗാ പിക്‌സലിന്റെ സോണിയുടെ രണ്ട് ലെന്‍സുകളിലായി മോണോക്രോം, ഡെപ്ത് ഓഫ് ഫീല്‍ഡ്  4060 എം.എ.എച്ച് ബാറ്ററിയില്‍ 9 മണിക്കൂര്‍ തുടര്‍ച്ചയായി ഇന്റര്‍നെറ്റ് ബ്രൗസിംഗ് ചെയ്താലും 8 മണിക്കൂര്‍ വീഡിയോ കാണ്ടാലും 6 മണിക്കൂര്‍ ഗെയിം കളിച്ചാലും ചാര്‍ജ് തീരില്ല എന്നാണ് കമ്പനി പറയുന്നത്.
 


LATEST NEWS