കൊറിയറായി ലഹരിമരുന്നുകൾ വീട്ടിലെത്തിക്കുന്ന ഡാര്‍ക്ക്‌നെറ്റ് സജീവം 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊറിയറായി ലഹരിമരുന്നുകൾ വീട്ടിലെത്തിക്കുന്ന ഡാര്‍ക്ക്‌നെറ്റ് സജീവം 

 കൊച്ചി: ഡാര്‍ക്ക്‌നെറ്റ് വഴി  ലഹരിവില്‍പ്പന കേരളത്തിലും വ്യാപിക്കുന്നു.ഓൺലൈൻ വ്യാപാരസൈറ്റുകൾ പോലെ ഡാര്‍ക്ക്‌നെറ്റ് വഴി ബുക്ക് ചെയ്താൽ കൊറിയറായി വീട്ടിൽ സാധനം എത്തും. ഇടപാടുകാരെ തമ്മിൽ നേരിട്ട്  ബന്ധിപ്പിക്കാതെ നടത്തുന്ന ഈ കച്ചവടത്തിൽ  കുറ്റവാളികളെ തിരിച്ചറിയാൻ പ്രയാസമാണ്. 

 വിശ്വസനീയതയുള്ള സൈറ്റുകള്‍ വഴി സാധനം വാങ്ങാനും, ആരില്‍ നിന്നാണ് വാങ്ങുന്നതെന്നോ കൈമാറി വരുന്നത് എങ്ങനെയെന്നോ ആരാണ് വാങ്ങുന്നതെന്നോ തിരിച്ചറിയാന്‍ കഴിയാറില്ല. ഇതാണ് പോലീസിനെ വലയ്ക്കുന്നത്. സാധാരണ കൊറിയര്‍ പോലെ വരുന്നതിനാല്‍ സംശയിക്കാനും കഴിയില്ല. എന്നാല്‍ കേരള പോലീസിന്റെ സൈബര്‍ ഡോം ഇത് തിരിച്ചറിഞ്ഞതായും നിയന്ത്രിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ഐ.ജി. മനോജ് എബ്രഹാം പറഞ്ഞു.

അമ്പതിനായിരം രൂപ നല്‍കിയാല്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈമാറുന്ന സൈറ്റുകളുണ്ട്. ഇവയെ പോലീസ് നേരത്തെ തന്നെ നിരീക്ഷിക്കുന്നുണ്ട്. വ്യാജ പാസ്‌പോര്‍ട്ട് നിര്‍മാണത്തിനും ഡാര്‍ക്ക്‌നെറ്റ് ഉപയോഗിക്കുന്നുണ്ട്. പല വിദേശരാജ്യങ്ങളിലും തോക്ക് പോലുള്ള ആയുധങ്ങള്‍ ഡാര്‍ക്ക്‌നെറ്റിലൂടെ വില്‍ക്കാറുണ്ട്. പല പാര്‍ട്‌സുകളായി കൊറിയറില്‍ വരുന്നതിനാല്‍ ഇത് തിരിച്ചറിയാന്‍ കഴിയാതെ പോകുകയാണ്.

 അഞ്ച് കോടിയോളം ഫെയ്സ്ബുക്ക് അക്കൗണ്ടുകളുടെ ആക്സസ് ടോക്കണുകളും ഹാക്കർമാർ ഡാര്‍ക്ക്നെറ്റ് വഴി വില്‍പ്പനയ്ക്ക് വെച്ചതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. 

നിരവധി ഫെയ്സ്ബുക്ക് ലോഗിന്‍ വിവരങ്ങള്‍ ഡാര്‍ക്ക്നെറ്റില്‍ വില്‍പനയ്ക്ക് വെച്ചിട്ടുള്ളതായി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് ഡോളര്‍ മുതല്‍ 12 ഡോളര്‍ വരെ വിലയ്ക്കാണ് ഈ വിവരശേഖരം വില്‍പ്പനയ്ക്കുള്ളത്. ബിറ്റ് കോയിന്‍ പോലുള്ള ക്രിപ്റ്റോ കറന്‍സികള്‍ ഉപയോഗിച്ച് ആവശ്യക്കാര്‍ക്ക് ഈ വിവരങ്ങള്‍ വാങ്ങാന്‍ സാധിക്കും. 

ഫെയ്സ്ബുക്ക് ഹാക്കിങ് വഴി സ്വന്തമാക്കിയ ഡിജിറ്റല്‍ ടോക്കണുകള്‍ ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യാനും അത് ഉപയോഗിച്ച് ഐഡന്റിറ്റി തെഫ്റ്റ്, ഭീഷണി പോലുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാനും കുറ്റവാളികള്‍ക്ക് ഉപയോഗപ്പെടുത്തിയേക്കാം. ഇമെയിലുകളും ഫോണ്‍ നമ്പറുകളും പരസ്യമായി വില്‍പ്പനയ്ക്ക് വെക്കുന്നത്, പ്രസ്തുത ഇമെയിലുകളിലേക്കും ഫോണ്‍നമ്പറുകളിലേക്കും വ്യാജ, തട്ടിപ്പ് സന്ദേശങ്ങളും ഫോണ്‍വിളികളും വരുന്നതിനിടയാക്കുകയും ചെയ്യും.


LATEST NEWS