ഡ്യുവല്‍ സിം സ്മാര്‍ട്ട്ഫോണ്‍ ആണെങ്കില്‍ രണ്ട് വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഡ്യുവല്‍ സിം സ്മാര്‍ട്ട്ഫോണ്‍ ആണെങ്കില്‍ രണ്ട് വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കാം

ഡ്യുവല്‍ സിം സ്മാര്‍ട്ഫോണുകളില്‍ രണ്ട് ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചും ഫോണ്‍ വിളിക്കാനാവും, എസ്എംഎസ് അയയ്ക്കാനാവും എന്നാല്‍ ഒരു ഡ്യുവല്‍ സിം സ്മാര്‍ട്ഫോണില്‍ രണ്ട് നമ്പറുകള്‍ ഉപയോഗിച്ച് രണ്ട് വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഒരേസമയം ഉപയോഗിക്കാന്‍ കഴിയുമോ? എന്നാല്‍ ആ സംവിധാനം വരാന്‍ പോകുന്നു.

ചില ഫോണ്‍ നിര്‍മ്മാതാക്കള്‍ ഈ സംവിധാനം ഫോണിനകത്ത് തന്നെ ഒരുക്കിയിട്ടുണ്ട്. കൂടാതെ ചില തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളും ഇതിനായി ലഭ്യമാണ്. എന്നാല്‍ ഇതെല്ലാം ആന്‍ഡ്രോയഡ് ഉപകരണങ്ങളില്‍ മാത്രമാണ് കിട്ടുക എന്ന് മാത്രം. നിരവധി ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കള്‍ ഈ സൗകര്യം ഫോണിനൊപ്പം തന്നെ നല്‍കുന്നുണ്ട്. അതേസമയം ഈ കമ്പനികളുടെ എല്ലാ ഫോണുകളിലും ഇത് ലഭിക്കുന്നില്ല.

ഒപ്പോ, ഷവോമി, ഹോണര്‍ ഫോണുകളില്‍ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം:

1. ഫോണില്‍ വാട്സആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക, അതിന് ശേഷം ഫോണ്‍ സെറ്റിങ്സില്‍ എത്തുക.

2. ഷവോമി ഫോണില്‍ ആപ്പ് സെറ്റിങ്സിലോ അഥവാ സിസ്റ്റം സെറ്റിങ്ങിനൊപ്പമോ ഡ്യൂവല്‍ ആപ്പ് എന്ന് കാണും, അത് തിരഞ്ഞെടുക്കുക.

3. ഹോണര്‍ ഫോണിലാണെങ്കില്‍ ആപ്പ് ട്വിന്‍ എന്നും ഓപ്പോ ഫോണില്‍ ക്ലോണ്‍ ആപ്പും തിരഞ്ഞെടുക്കുക.

4. അപ്പോള്‍ ഒരു ഫോണില്‍ രണ്ടെണ്ണം ഉപയോഗിക്കാന്‍ കഴിയുന്ന ആപ്ലിക്കേഷനുകളുടെ പട്ടിക കാണാന്‍ കഴിയും.. ഇതില്‍ നിങ്ങള്‍ക്ക് വേണ്ട ആപ്ലിക്കേഷനുകള്‍ തിരഞ്ഞെടുക്കുക.

വിവോ (വിവോ 5എസ്) ഫോണില്‍ എങ്ങനെ രണ്ട് വാട്സ്ആപ്പ് ഉപയോഗിക്കാം എന്ന് നോക്കാം

1. ആദ്യം സെറ്റിങ്സില്‍ എത്തുക.

2. സെറ്റിങ്സില്‍ നിന്നും ആപ്പ് കോണ്‍ തിരഞ്ഞെടുക്കുക.

3. അതില്‍ ഡിസ്പ്ലേ കോണ്‍ ബട്ടണ്‍ ഇനേബിള്‍ ചെയ്യുക.

4. ശേഷം വാട്സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക

5. വാട്സ്ആപ്പ് ഐക്കണില്‍ ലോങ് പ്രസ്സ് ചെയ്താല്‍ 'x' എന്ന അടയാളത്തിനൊപ്പം + എന്ന അടയാളവും കാണാം

6. അതില്‍ + തിരഞ്ഞെടുത്താല്‍ രണ്ടാമതൊരു വാട്സ്ആപ്പ് കൂടി നിങ്ങളുടെ ഫോണില്‍ കാണാന്‍ കഴിയും.

ഇനി ഡ്യൂവല്‍ ആപ്പ് ഫീച്ചര്‍ നിങ്ങളുടെ ഫോണില്‍ ഇല്ലെങ്കില്‍,

1. ഗൂഗിള്‍ പ്ലേയില്‍ നിന്ന് പാരല്‍ സ്പസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. അത് തുറക്കുമ്പോള്‍ ക്ലോണ്‍ ആപ്പ് പേജ് തുറന്നു വരും.

2. അതില്‍ നിന്നും നിങ്ങള്‍ക്ക് ആവശ്യമുള്ള ആപ്പുകള്‍ തിരഞ്ഞെടുക്കുക. അതിനുശേഷം ആഡ് ടു പാരലല്‍ സ്പേസ് എന്ന ബട്ടണ്‍ അമര്‍ത്തുക.

3. തുറന്നു വരുന്നിടത്ത് നിങ്ങള്‍ക്ക് വേണ്ട ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം.


LATEST NEWS