മെസഞ്ചറില്‍ അയച്ച മെസേജ് 10 മിനിറ്റിനുള്ളില്‍ ഡിലീറ്റു ചെയ്യാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മെസഞ്ചറില്‍ അയച്ച മെസേജ് 10 മിനിറ്റിനുള്ളില്‍ ഡിലീറ്റു ചെയ്യാം

ഫെയ്സ്ബുക്ക് ഉപയോക്താക്കള്‍ക്കും അയച്ച മെസേജ് പത്തു മിനിറ്റിനുള്ളില്‍ ഡിലീറ്റു ചെയ്യാം. 2018 ഏപ്രിലിലാണ് 'അണ്‍സെന്‍ഡ്' ഫീച്ചര്‍ ആദ്യമായി ടെസ്റ്റു ചെയ്തത്. ഇതേപ്പറ്റിയുള്ള കൂടുതല്‍ വിശദാംശങ്ങള്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ പുറത്താകുകയും ചെയ്തിരുന്നു. അടുത്തിടെ ഫെയ്സ്ബുക് മേധാവി മാര്‍ക് സക്കര്‍ബര്‍ഗ് മെസഞ്ചറില്‍ അയച്ച് പഴയ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകുന്നതായി ടെക്ക്രഞ്ച് റിപ്പോര്‍ട്ടു ചെയ്തിരുന്നു. സക്കര്‍ബര്‍ഗിന്റെ സന്ദേശങ്ങള്‍ ഡിലീറ്റു ചെയ്തത് ഒരു സോണി എക്സിക്യൂട്ടീവിന്റെ മെയിലുകള്‍ ഹാക്കു ചെയ്യപ്പെട്ട സാഹചര്യത്തിലാണ് എന്നായിരുന്നു. പക്ഷേ, വിമര്‍ശകര്‍ ഫെയ്സ്ബുക് വിശ്വാസവഞ്ചനയാണു നടത്തിയതെന്നും വാദിച്ചു. പൊതുജനത്തിന് ഒരു രീതിയും കമ്പനിയുടെ ഉദ്യോഗസ്ഥര്‍ക്ക് മറ്റൊരു തരം നീതിയും നടപ്പാക്കുന്നതായി അവര്‍ ആരോപിക്കുകയായിരുന്നു.

എങ്ങനെയാണ് ഫെയ്സ്ബുക്ക് മെസഞ്ചറില്‍ അയച്ച മെസേജ് അണ്‍സെന്‍ഡ് ചെയ്യേണ്ടതെന്ന് നോക്കാം

അയച്ച് 10 മിനിറ്റിനുള്ളില്‍ മാത്രമേ അണ്‍സെന്‍ഡ് സാധ്യമാകൂ. അണ്‍സെന്‍ഡ് ചെയ്യേണ്ട മെസേജ് കണ്ടെത്തി അതില്‍ അമര്‍ത്തി പിടിക്കുക. അപ്പോള്‍ സന്ദേശവും അതിനുള്ള പ്രതികരണവും ഇമോജിയും സിലക്ട് ആകും. തുടര്‍ന്ന് സ്‌ക്രീനിന്റെ താഴെ പുതിയ ഓപ്ഷനുകള്‍ വരും. ഫോര്‍വേഡ്, സേവ്, റിമൂവ് എന്നിങ്ങനെയാകും അവ.

 റിമൂവ് അമര്‍ത്തി കഴിഞ്ഞാല്‍ വീണ്ടും രണ്ടു ഓപ്ഷന്‍സ് വരും. റിമൂവ് ഫോര്‍ എവരിവണ്‍, റിമൂവ് ഫോര്‍ യൂ. റിമൂവ് ഫോര്‍ എവരിവണ്‍ സിലക്ടു ചെയ്താല്‍ സന്ദേശം ലഭിച്ച ആര്‍ക്കും അതു പിന്നീടു കാണാനാവില്ല. റിമൂവ് ഫോര്‍ യൂ എങ്ങനെ ഉപകരിക്കുമെന്നു ചോദിച്ചാല്‍ ആ ഒരു പ്രത്യേക സന്ദേശം മാറ്റിയ ശേഷം, നിങ്ങള്‍ക്ക് ബാക്കി സംഭാഷണത്തിന്റെ ഒരു ഒരു സ്‌ക്രീന്‍ ഷോട്ട് എടുക്കണമെങ്കില്‍ അതിനു സാധിക്കുമെന്നു കാണാം. ഡിലീറ്റ് ഫോര്‍ യൂ ഓപ്ഷന്‍ ഏതു സമയത്തും ലഭ്യമായിരിക്കും.

ഡിലീറ്റു ചെയ്യുന്നതിനു മുന്‍പ് മെസെഞ്ചര്‍ എടുത്തു ചോദിക്കും ഈ മെസേജ് പെര്‍മനെന്റ് ആയി നീക്കം ചെയ്യണോ എന്ന്. അത് ശരിവച്ചു കഴിഞ്ഞാല്‍ പിന്നെ നിങ്ങളുടെ സന്ദേശം ലഭിച്ച എല്ലാവര്‍ക്കും ആ സന്ദേശം റിമൂവ് ചെയ്തു എന്ന ഡയലോഗ് ലഭിക്കും.


LATEST NEWS