മടക്കാവുന്ന സ്മാര്‍ട്‌ഫോണിറക്കി റോയു ടെക്‌നോളജി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മടക്കാവുന്ന സ്മാര്‍ട്‌ഫോണിറക്കി റോയു ടെക്‌നോളജി 

ടെക്‌നോളജിയുടെ കടന്ന് വരവോടെയാണ് ലോകത്തെ അമ്പരപ്പിക്കാന്‍ തക്കവണ്ണമുള്ള കണ്ടുപിടിത്തങ്ങള്‍ ഉണ്ടാകുന്നത്. കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍...എന്തിനേറെ പറയുന്നു ആളില്ലാ കാറുപോലും ഇന്ന് രാജ്യത്തുണ്ട്. സോഫിയ എന്ന യന്ത്ര മനുഷ്യനാണ് അനന്തമില്ലാത്ത കണ്ടുപിടിത്തത്തിന്റെ വലിയൊരുദാഹരണം. കേവലം ഒരു യന്ത്രമായ സോഫിയയ്ക്ക് സൗദി രാജ്യത്തിന്റെ പൗരത്വം വരെ ലഭിച്ചിരിക്കുകയാണ്. നിരവധി ഫോണുകള്‍ ഇന്ന് ലോകത്തുണ്ട്. അതില്‍ സ്മാര്‍ട് ഫോണുകളാണ് കൂടുതലും. കേവലം ഒരു ഫോണിനെ സ്മാര്‍ട് ഫോണ്‍ എന്ന കണ്ടുപിടിത്തത്തിലൂടെ മാറ്റിയെടുക്കാന്‍ സാധിച്ചു. അതുപോലൊരു കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ് ടെക് ലോകം.

ലോകത്തെ ആദ്യത്തെ മടക്കാവുന്ന സ്മാര്‍ട് ഫോണ്‍ കണ്ടുപിടിച്ചിരിക്കുകയാണ് ചൈന. ഫ്‌ളെക്‌സിപൈ എന്ന പേരിലാണ് ചൈനീസ് കമ്പനിയായ റോയു ടെക്‌നോളജി മടക്കാവുന്ന സ്മാര്‍ട്‌ഫോണ്‍ ഇറക്കിയിരിക്കുന്നത്. ഏകദേശം നാലിഞ്ചു വലുപ്പമുള്ള, ഇരു വശവും സ്‌ക്രീനായി ഉപയോഗിക്കാവുന്ന ഒരു ഫോണായി മാറും. എന്നാല്‍ തുറക്കുമ്പോള്‍ 7.8-ഇഞ്ച് വലുപ്പമുള്ള ഡിവൈസായി തീരും. ഡിസ്പ്ലെ നിര്‍മ്മാണം നടത്തിക്കൊണ്ടിരിക്കുന്ന കമ്പനിയാണ് റോയു ടെക്നോളജി. സാംസങ്, എല്‍ജി, വാവെ, ആപ്പിള്‍ കമ്പനികള്‍ മടക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ ഇറക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇവരെയൊക്കെ മറികടന്നാണ് റോയു ടെക്‌നോളജി സ്മാര്‍ട്‌ഫോണ്‍ ഇറക്കുന്നത്. 
 


LATEST NEWS