ജിയോണി F6 നവംബര്‍ 26ന് പുറത്തിറങ്ങും 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജിയോണി F6 നവംബര്‍ 26ന് പുറത്തിറങ്ങും 

ജിയോണി എഫ്6 നവംബര്‍ 26ന് അവതരിപ്പിക്കും. ഈ വര്‍ഷം ആദ്യം അവതരിപ്പിച്ച ജിയോണി F5 സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ഗാമിയാണ് എഫ്6. ഫുള്‍ സ്‌ക്രീന്‍ ഡിസൈനില്‍ ഒരു മിനിമല്‍ ബിസിലെസ് ഡിസ്‌പ്ലേയാണ് കാണിക്കുന്നത്.
5.7 ഇഞ്ച് ഡിസ്‌പ്ലേ, 720X1280 പിക്‌സല്‍ എച്ച്ഡി റിസൊല്യൂഷന്‍ എന്നിവായാണ് ജിയോണി എഫ്6നെ കുറിച്ച് വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. കൂടാതെ 1.4 GHz പ്രോസസര്‍ ആണ് ജിയോണി F6ന് ശക്തി നല്‍കുന്നത്. 3ജിബി/4ജിബി റാം ആയിരിക്കും ജിയോണി എഫ്6ന്. ഈ രണ്ടു വേരിയന്റുകള്‍ക്കും 32ജിബി വരെ ഇന്റേര്‍ണല്‍ സ്റ്റോറേജ് ഉണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് വര്‍ദ്ധിപ്പിക്കുകയും ചെയ്യാം. 13എംപി പ്രധാന സെന്‍സറും 2എംപി സെക്കന്‍ഡറി സെന്‍സറുമാണ്. 8എംപി സെല്‍ഫി ക്യാമറയും ഉണ്ട്. ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്. 2,970എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍. കറുപ്പ്, നീല, ഗോള്‍ഡ് എന്നീ വേരിയന്റുകളിലാണ് ഈ ഫോണ്‍ എത്തുന്നത്.