സ്മാര്‍ട്ട് മെസേജിങ് ആപ്പ്‌ളിക്കേഷനായ ‘അല്ലോ’ യോട് വിട പറഞ്ഞു ഗൂഗിള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്മാര്‍ട്ട് മെസേജിങ് ആപ്പ്‌ളിക്കേഷനായ ‘അല്ലോ’ യോട് വിട പറഞ്ഞു ഗൂഗിള്‍

'അല്ലോ' യോട് വിട പറഞ്ഞിരിക്കുകയാണ് നിലവില്‍ ഗൂഗിള്‍. അതായത്, സ്മാര്‍ട്ട് മെസേജിങ് ആപ്പ്ളിക്കേഷനായ 'അല്ലോ' യോട് ആണ് ഗൂഗിള്‍ വിട പറഞ്ഞത്. മാത്രമല്ല, അല്ലോയുടെ 'ഹെല്‍പ്പ്' പേജില്‍ മാര്‍ച്ച് 12, 2019ഓടെ ഞങ്ങള്‍ 'അല്ലോ'യോട് വിടപറയുന്നു എന്നാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. അതിനാല്‍ അല്ലോ' വഴി സ്മാര്‍ട്ട് മെസേജുകള്‍ അയക്കാന്‍ സാധിക്കുന്നതല്ലെന്നും ഗൂഗിള്‍ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.

കൂടാതെ, അതോടൊപ്പം തന്നെ ചാറ്റ് ഗൂഗിളിന്റെ തന്നെ 'ഡ്രൈവ്' വഴി സേവ് ചെയ്ത സൂക്ഷിക്കാനുള്ള സൗകര്യവും നല്‍കുന്നുണ്ട്. എല്ലാത്തിനും പുറമെ, 2016ല്‍, ഗൂഗിളിന്റെ വീഡിയോ ചാറ്റ് ആപ്പ്ളിക്കേഷനായ 'ഡുവോ'യോടൊപ്പമാണ് ഗൂഗിള്‍ ആദ്യമായി 'അല്ലോ'യെ അവതരിപ്പിച്ചത്. മാത്രമല്ല, ഡുവോ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതായി മാറിയെങ്കിലും, 'അല്ലോ'യ്ക്ക് മികച്ച പ്രതികരണം ലഭിക്കാതെ വന്നതോടെയാണ് പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ എത്തിയത്.