ഗൂഗിള്‍ ഡ്രൈവ് ഡെസ്‌ക്ടോപ്പ് ആപ്പ് പിന്‍വലിക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗൂഗിള്‍ ഡ്രൈവ് ഡെസ്‌ക്ടോപ്പ് ആപ്പ് പിന്‍വലിക്കുന്നു

സെര്‍ച്ച് എന്‍ജിന്‍ ഗൂഗിളിന്റെ ഓണ്‍ലൈന്‍ ബാക്ക് അപ്, സിങ്കിങ് സേവനമായ ഗൂഗിള്‍ ഡ്രൈവ് (ഡെസ്‌ക്ടോപ്പ്) ആപ്പ് പിന്‍വലിക്കുകയാണ്. 2012 ഏപ്രില്‍ 24ന് തുടങ്ങിയ ഈ സര്‍വീവ് 2018 മാര്‍ച്ചോടു കൂടി അവസാനിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ സ്റ്റോറേജിന് പുതിയ സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള ഗൂഗിള്‍ ഡ്രൈവ് ഡെസ്‌ക്ടോപ്പ് ആപ്പ് പിന്‍വലിക്കുന്നത്.

നിലവില്‍ ക്ലൗഡില്‍ സൂക്ഷിച്ചിരിക്കുന്ന ഫയലുകള്‍ പെട്ടെന്ന് ഉപയോഗിക്കാനും സൂക്ഷിക്കാനുമായി അത്യാധുനിക സംവിധാനമാണ് ഗൂഗിള്‍ പരീക്ഷിക്കുന്നത്. ഇതിനു വേണ്ടിയാണ് ഗൂഗിള്‍ ഡ്രൈവ് നിര്‍ത്തുന്നത്. 2018 മാര്‍ച്ചിനുശേഷം മാക്, വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ ഗൂഗിള്‍ ഡ്രൈവ് ആപ്പ് ലഭിക്കില്ല.

എന്നാല്‍, ഡ്രൈവ് ഉപഭോക്താക്കള്‍ പരിഭ്രാന്തരാകേണ്ടെന്നും പകരം നിങ്ങളുടെ ഡ്രൈവ് ആപ്പ് മാറ്റിസ്ഥാപിക്കാന്‍ രണ്ട് ഇതര സേവനങ്ങള്‍ ലഭ്യമാണെന്നും ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. ആദ്യത്തേത് ബാക്കപ്പ് ആന്‍ഡ് സിങ്ക് എന്നറിയപ്പെടുന്നു. ഇത് തീര്‍ച്ചയായും ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ ഫോട്ടോകള്‍ വളരെ ചുരുക്കവും സംഭരണകാര്യക്ഷമവുമായി സൂക്ഷിക്കാനും സഹായിക്കും. കഴിഞ്ഞ ജൂലൈയില്‍ തന്നെ മാക്, വിന്‍ഡോസ് ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാണ്. ഡ്രൈവ് ഫോള്‍ഡറില്‍ തന്നെ സൂക്ഷിക്കുന്നതിന് പകരം ബാക്കപ്പ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഫോള്‍ഡറുകള്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നതാണ് ഈ സേവനം.

രണ്ടാമത്തേതിനെ ഡ്രൈവ് ഫയല്‍ സ്ട്രീം ആണ്. ഇത് എന്റര്‍പ്രൈസ് ഉപഭോക്താക്കള്‍ക്കായി കഴിഞ്ഞ മാര്‍ച്ചില്‍ ആരംഭിച്ച ഗൂഗിള്‍ ഡ്രൈവാണ്. ജി സ്യൂട്ട് ഉപഭോക്താക്കളെല്ലാം ഈ സേവനം ഉപയോഗിക്കുന്നുണ്ട്. ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിച്ചിരിക്കുന്ന ഫയലുകള്‍ നേരിട്ട് എപ്പോഴും ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഡ്രൈവ് ഫയല്‍ സ്ട്രീം. അതെ ഡെസ്‌ക്ടോപ്പ് ഗൂഗിള്‍ ഡ്രൈവിന് പകരം ഇതില്‍ ഏതെങ്കിലും സര്‍വീസ് ഉപയോഗപ്പെടുത്താം.