പൊതുഗതാഗത സംവിധാനങ്ങളുടെ വിവരങ്ങൾ നൽകാൻ ഇനി ഗൂഗിൾ മാപ്പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൊതുഗതാഗത സംവിധാനങ്ങളുടെ വിവരങ്ങൾ നൽകാൻ ഇനി ഗൂഗിൾ മാപ്പ്

പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഗൂഗിൾ മാപ്പ്. പൊതുഗതാഗത സംവിധാനം ഏറ്റവും എളുപ്പത്തിൽ വിരൽ തുമ്പിൽ എത്തിക്കാൻ ഇനി മുതൽ ഗൂഗിൾ മാപ്പും ഉണ്ടാകും. ഇന്ത്യന്‍ റെയില്‍വേയുടെ തത്സമയ യാത്രാവിവരങ്ങളും ഓട്ടോറിക്ഷ, ബസ് തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങളുടെ വിവരങ്ങളും ഗൂഗിള്‍ ഇനി മാപ്പില്‍ ലഭ്യമാവും. 

ഇന്ത്യയിലെ പത്തോളം നഗരങ്ങളിലാണ് ഈ സൗകര്യങ്ങള്‍ ആദ്യ ഘട്ടത്തിൽ ലഭ്യമാവുക. ഡല്‍ഹി, ബംഗളുരു, മുംബൈ, ഹൈദരാബാദ്, പുനെ, ലഖ്നൗ, ചെന്നൈ, മൈസൂര്‍, കോയമ്ബത്തൂര്‍, സൂററ്റ് എന്നിവിടങ്ങളിലാണ് ഈ സേവനം ആദ്യം ലഭ്യമാകൂക.

ട്രെയിന്‍- ബസ് സമയക്രമം, വാഹനം എവിടെ വരെ എത്തി, വൈകുമോ തുടങ്ങിയ വിവരങ്ങള്‍ ഈ സേവനത്തിലൂടെ അറിയാന്‍ സാധിക്കും. ഈ സേവനം നല്‍കുന്ന മറ്റ് ആപ്പുകള്‍ നിലവില്‍ ഉണ്ടെങ്കിലും ഗൂഗിൾ മാപ്പ് കൂടുതൽ സൗകര്യം തരുമെന്ന പ്രതീക്ഷയിലാണ് ഗൂഗിൾ മാപ് ആരാധകർ. കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ ഏറ്റെടുത്ത മൈ ട്രെയിന്‍ ആപ്പിന്റെ സഹായത്തോടെയാണ് ഗൂഗിള്‍ ഈ സേവനം നല്‍കുന്നത്.


LATEST NEWS