ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടാന്‍ തിരുമാനിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടാന്‍ തിരുമാനിച്ചു

ഗൂഗിളിന്റെ സോഷ്യല്‍ മീഡിയാ സേവനങ്ങളിലൊന്നായ ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടുന്നു. 
ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ഗൂഗിള്‍ പ്ലസ് ഗൂഗിള്‍ പ്ലസ് പൂട്ടാന്‍ തീരുമാനം എന്ന് ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സോ​ഫ്റ്റ്‌​വെ​യ​ർ 'ബ​ഗ്' ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഗൂഗിള്‍ തീ​രു​മാ​നം എടുത്തത്. അ​ഞ്ച് ല​ക്ഷ​ത്തോ​ളം ഉ​പ​യോ​ക്താ​ക്ക​ളെ ഇ​ക്കാ​ര്യം ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ഗൂ​ഗി​ൾ അ​റി​യി​ച്ചു. സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന 'ബ​ഗ്' ക​ട​ന്നു​കൂ​ടി​യ​ത് മാ​ർ​ച്ചി​ൽ ത​ന്നെ ക​മ്പ​നി മ​ന​സി​ലാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ പ്ര​ശ്നം ഗു​രു​ത​ര​മ​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നു പു​റ​ത്തു​വി​ട്ടി​രുന്നില്ല. 

ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് പ്രൈ​വ​സി ആ​ൻ​ഡ് ഡേ​റ്റ പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​റു​ടെ പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. 2011ലാ​ണ് ഏ​റെ കൊ​ട്ടി​ഘോ​ഷി​ച്ച് ഗൂ​ഗി​ള്‍ പ്ല​സ് തു​ട​ങ്ങി​യ​ത്. ഫേ​സ്ബു​ക്കി​നെ പി​ടി​ച്ചു​ക്കെ​ട്ടാ​ൻ വേ​ണ്ടി​യാ​ണ് ഗൂ​ഗി​ൾ പ്ല​സ് ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ഉ​പ​യോ​ക്താ​ക്ക​ളും മു​ൻ​നി​ര ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളും ഗൂ​ഗി​ൾ പ്ല​സി​നു വേ​ണ്ട​ത്ര സ്ഥാ​നം ന​ൽ​കി​യി​ല്ല.