ടൊറന്റ് വെബ്‌സൈറ്റുകള്‍ക്ക് പ്രചാരം നല്‍കി ഗൂഗിള്‍ സെര്‍ച്ച്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ടൊറന്റ് വെബ്‌സൈറ്റുകള്‍ക്ക് പ്രചാരം നല്‍കി ഗൂഗിള്‍ സെര്‍ച്ച്

നിയമവിരുദ്ധമായി എന്തും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സഹായിക്കുന്ന ടൊറന്റ് വെബ്‌സൈറ്റുകള്‍ക്ക് പ്രചാരം നല്‍കി ഗൂഗിള്‍ സെര്‍ച്ച്. ടൊറന്റ് വെബ്‌സൈറ്റുകള്‍, അല്ലെങ്കില്‍ പോപുലര്‍ വെബ്‌സൈറ്റുകള്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ ജനപ്രിയ ടൊറന്റ് വെബ്‌സൈറ്റുകളുടെ വലിയൊരു പട്ടിക തന്നെ ഗൂഗിള്‍ സെര്‍ച്ചില്‍ തെളിയും.

സാധാരണ ഗതിയില്‍ ഗൂഗിളില്‍ എന്ത് സെര്‍ച്ച് ചെയ്താലും ഈ രീതിയില്‍ തന്നെയാണ് സെര്‍ച്ച് റിസല്‍ട്ട് പ്രദര്‍ശിപ്പിക്കപ്പെടുക. പലപ്പോഴും അപകീര്‍ത്തികരമായതും ഇതുപോലെ നിയമവിരുദ്ധവുമായ കാര്യങ്ങള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ പ്രാമുഖ്യം നല്‍കി എടുത്തുകാണിക്കാറുണ്ട്.


നേരത്തെ ഗൂഗിളില്‍ ആദ്യ പത്ത് ക്രിമിനലുകള്‍ ( top ten criminals) എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ആദ്യം തെളിഞ്ഞുവരുന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ ക്ഷമാപണവുമായി ഗൂഗിള്‍ തന്നെ രംഗത്തത്തുകയും ചെയ്തു.

ടൊറന്റ് വെബ്‌സൈറ്റുകളുടെ ഉപയോഗത്തെ നിരുത്സാഹപ്പെടുത്താനും നിയമപരമായി നിരോധനങ്ങള്‍ ഏര്‍പ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ആഗോള തലത്തില്‍ നടക്കുമ്പോള്‍ അത്തരം വെബ്‌സൈറ്റുകളുടെ പ്രചാരത്തിന് ഗൂഗിള്‍ തന്നെ വഴിയൊരുക്കുന്നു എന്നതാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നത്.