ഗ്യാലക്സി നോട്ട് 10, നോട്ട് 10 പ്ലസ് ഫോണുകളെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗ്യാലക്സി നോട്ട് 10, നോട്ട് 10 പ്ലസ് ഫോണുകളെത്തി

ഗ്യാലക്സി നോട്ട് 10, നോട്ട് 10 പ്ലസ് ഫോണുകളെത്തി. ഇന്നു സ്മാര്‍ട്ഫോണുകളില്‍ ലഭ്യമായ മിക്ക ഫീച്ചറുകളും ഉള്‍പ്പെടുത്തിയാണ് ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ഫോണ്‍ നിര്‍മാതാവായ സാംസങ് തങ്ങളുടെ ഗ്യാലക്‌സി നോട്ട് ശ്രേണിയിലെ പുതിയ ഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. നോട്ട് 10ന് 6.3 ഇഞ്ച് വലുപ്പമാണെങ്കില്‍, പ്ലസ് മോഡലിന്‍ 6.8-ഇഞ്ച് വലുപ്പമുണ്ട്. ഇവയ്‌ക്കൊപ്പം മിന്നല്‍ വേഗതയുള്ള 5ജി മോഡലും ഉണ്ട്. ഇവ 5ജി സജ്ജമായ മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്ക്കെത്തും. (ആപ്പിളിന്റെ ആദ്യ 5ജി മോഡല്‍ 2020ലാണ് പ്രതീക്ഷിക്കുന്നത്). അല്‍പ്പം അകലെ നടക്കുന്ന ഒരു സംഭവത്തിന്റെ വിഡിയോ ആണു നിങ്ങള്‍ റെക്കോഡു ചെയ്യുന്നതെങ്കില്‍ പുതിയ ഗ്യാലക്‌സി നോട്ട് സീരിസിലെ ഫോണുകള്‍ക്കുള്ള സൂം-ഇന്‍-മൈക്ക് ഉപകരിക്കും. ചുരുക്കി പറഞ്ഞാല്‍, ഇന്ന് വാങ്ങാന്‍ ലഭിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളിലെ ഏറ്റവും മികച്ച ഹാന്‍ഡ്‌സെറ്റുകള്‍ തന്നെയായിരിക്കും ഇവ.

സാംസങിന്റെ സ്വന്തം 7എന്‍എം എക്‌സിനോസ് 9825 അല്ലെങ്കില്‍ സ്‌നാപ്ഡ്രാഗണ്‍ 855 എന്നിവ ആയിരിക്കും ഫോണുകള്‍ക്കു ശക്തി പകരുന്നത്. നോട്ട് 10 മോഡലിന് 8 ജിബി അല്ലെങ്കില്‍ 12 ജിബി റാമും 256 ജിബി സംഭരണശേഷിയുമായിരിക്കും ഉണ്ടാകുക. മൈക്രോഎസ്ഡി കാര്‍ഡ് സ്വീകരിക്കില്ല. എസ് 10 പ്ലസിനാണെങ്കില്‍ 12 ജിബി റാം ഉള്ള മോഡലാണ് ഇറക്കുന്നത്. സംഭരണശേഷി 256 ജിബി അല്ലെങ്കില്‍ 512 ജിബിയുള്ള രണ്ടു മോഡലുകള്‍ ഉണ്ട്. 1 ടിബി വരെയുള്ള മൈക്രോഎസ്ഡി കാര്‍ഡ് സ്വീകരിക്കും. നോട്ട് 10ന് 3500 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്.

25 വോട്ട് ക്വിക് ചാര്‍ജിങ് സാധ്യമാണ്. നോട്ട് 10 പ്ലസിനാകട്ടെ 4300 എംഎഎച്ച് ബാറ്ററിയും 45വോട്‌സ് ക്വിക് ചാര്‍ജിങും ഉണ്ട്. എന്നാല്‍, രണ്ടു ഫോണുകള്‍ക്കും 25 വോട്‌സ് ചാര്‍ജറേ ഒപ്പം കിട്ടൂ. ഇരു മോഡലുകള്‍ക്കും റിവേഴ്‌സ്‌വയര്‍ലെസ് ചാര്‍ജിങ് ഫീച്ചര്‍ ഉണ്ട്. വയര്‍ലെസ് ചാര്‍ജിങ് ഉള്ള മറ്റു ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ ഇവ ഉപയോഗിക്കാം. ആന്‍ഡ്രോയിഡ് 9 പൈ ഉപയോഗിച്ചു സൃഷ്ടിച്ച സാംസങിന്റെ വണ്‍യുഐ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. പുതിയ വൈ-ഫൈ 6 ഇരു മോഡലുകളും സപ്പോര്‍ട്ട് ചെയ്യും.


LATEST NEWS