മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച നോക്കിയ 3.1 പ്ലസ്, നോക്കിയ 8110 ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച നോക്കിയ 3.1 പ്ലസ്, നോക്കിയ 8110 ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി

നോക്കിയയുടെ ബനാന ഫോണ്‍ എന്നറിയപ്പെടുന്ന നോക്കിയ 8110 യും നോക്കിയ 3.1 പ്ലസ് സ്മാര്‍ട്‌ഫോണും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഈ വര്‍ഷം ആദ്യം മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച നോക്കിയ 8110 ഒരു 4ജി ഫീച്ചര്‍ ഫോണ്‍ ആണ്. 5999 രൂപയാണ് ഇതിന് ഇന്ത്യയില്‍ വില. ഒക്ടോബര്‍ 24 മുതലാണ് ഫോണ്‍ വില്‍പനയാരംഭിക്കുക. 11,499 രൂപ വിലയുള്ള സ്മാര്‍ട്‌ഫോണ്‍ ആണ് നോക്കിയ 3.1 പ്ലസ്. ഒക്ടോബര്‍ 19 മുതലാണ് ഇതിന്റെ വില്‍പനയാരംഭിക്കുക.

നോക്കിയ 3.1 പ്ലസ് സവിശേഷതകള്‍

ആറ് ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേയാണ്  നോക്കിയ 3.1 പ്ലസ്. ആന്‍ഡ്രോയിഡ് വണില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ മീഡിയാ ടെക് ഹീലിയോ പി 22 പ്രൊസസര്‍ ആണുള്ളത്. രണ്ട് ജിബി/16ജിബി, മൂന്ന് ജിബി/32ജിബി സ്റ്റോറേജ് പതിപ്പുകളാണ് ഈ ഫോണിനുള്ളത്. 400 ജിബി വരെ ഇന്റേണല്‍ മെമ്മറി വര്‍ധിപ്പിക്കാനാവും. 

13 എംപി+ 2 എംപി ഡ്യുവല്‍ ക്യാമറ, 8 എംപി സെല്‍ഫി ക്യാമറ എന്നിവയാണ് ഫോണിന്. ഫോണിന് പിന്‍ ഭാഗത്തായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ട്. 3500 ാഅവ ആണ് ബാറ്ററി. 

നോക്കിയ 8110 സവിശേഷതകള്‍

നോക്കിയ 8110 റീലോഡഡ് എന്നാണ് എച്ച്എംഡി ഗ്ലോബല്‍ ഈ ഫോണിനെ വിശേഷിപ്പിക്കുന്നത്. നോക്കിയയുടെ പഴയ നോക്കിയ 8110 യുടെ പരിഷ്‌കൃതരൂപമാണിത്. പഴയ ഫോണിന്റെ തനിപ്പകര്‍പ്പല്ല പുതിയ നോക്കിയ 8110. 

എന്നാല്‍ പഴയ മോഡലിന്റെ 'ബനാനാ ഷേപ്പ്' അതുപോലെ തന്നെ പുതിയ മോഡലിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പഴയ മോഡലില്‍ ഉണ്ടായിരുന്ന ആന്റിന കമ്പനി ഒഴിവാക്കിയിട്ടുണ്ട്. മാത്രവുമല്ല പഴയതിനേക്കാള്‍ അല്‍പ്പം ചെറുതാണ് പുതിയ പതിപ്പ്. 

ഫോണിന്റെ ആകൃതിയും കീപാഡ് മറയ്ക്കുന്ന പ്ലാസ്റ്റിക് സ്ലൈഡറും അനാവശ്യമായിരുന്നു എന്ന വിലയിരുത്തല്‍ പൊതുവെയുണ്ട്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവരുന്ന ഫോണില്‍ കാലത്തിനനുസരിച്ചുള്ള പുത്തന്‍ ഫീച്ചറുകളാണുള്ളത്.

320 x 240 റസലൂഷന്‍ 2.4 ഇഞ്ച് കളര്‍ ഡിസ്‌പ്ലേ, രണ്ട് മെഗാപിക്‌സല്‍ ക്യാമറ, സ്‌നേക്ക് ഗെയിം, വൈഫൈ, 4ജി മോഡം എന്നിവയും ഈ ഫീച്ചര്‍ ഫോണിലുണ്ട്. 
കായ് ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 1.1 GHz ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 205 ഡ്യുവല്‍ കോര്‍ പ്രൊസസറാണ് ഉപയോഗിച്ചിട്ടുള്ളത്. 512 എംബിയാണ് റാം ശേഷി. 4ജിബിയാണ് ഇന്റേണല്‍ മെമ്മറി. 128 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാം. 


LATEST NEWS