ഓണര്‍ വ്യൂ 10 ജനുവരി എട്ടിന് ഇന്ത്യയില്‍ എത്തും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓണര്‍ വ്യൂ 10 ജനുവരി എട്ടിന് ഇന്ത്യയില്‍ എത്തും

ഓണര്‍ വ്യൂ 10 ജനുവരി എട്ടിന് ഇന്ത്യയില്‍ എത്തും. ഈ മോഡലിന് സ്റ്റോറേജ് ശേഷിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പതിപ്പുകളാണ് ഉള്ളത്. 64ജിബി/4ജിബി പതിപ്പിന് 26,400 രൂപയായിരിക്കും വില. 6GB റാം/64ജിബി വേര്‍ഷന് 29,999 രൂപയും 6ജിബി/128ജിബി വേര്‍ഷന് 34,999 രൂപയും വില വരും.

എച്ച്ഐ സിലിക്കോണ്‍ 970 എസ്ഒസി പ്രൊസസറാണ് ഫോണിനു ശക്തി പകരുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളുടെ ഈ വര്‍ഷത്തെ ഭ്രമങ്ങളിലൊന്നായ അരികു പറ്റിയുള്ള 5.99 ഇഞ്ച് ഡിസ്‌പ്ലെയുമുണ്ട്. ഫുള്‍വ്യൂ ക്യൂ എച്ച്ഡി ഐപിഎസ് എല്‍സിഡി, 1,080 x 2,160പിക്‌സല്‍ റെസലൂഷന്‍ സ്‌ക്രീനാണ് ഫോണിനുള്ളത്.


 


LATEST NEWS