ഇനി മുതല്‍ വാട്‌സാപ്പില്‍ ക്രിക്കറ്റ് സ്റ്റിക്കറുകള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇനി മുതല്‍ വാട്‌സാപ്പില്‍ ക്രിക്കറ്റ് സ്റ്റിക്കറുകള്‍

 വാട്സാപ്പിൽ ക്രിക്കറ്റ് മയം. ഐപിഎൽ, വരുന്ന ലോക കപ്പ് ക്രിക്കറ്റ് എന്നിവയോടനുബന്ധിച്ചാണ് ക്രിക്കറ്റ് സ്റ്റിക്കറുകൾ വാട്സാപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് ഫോണുകളിലാണ് ഇത് ലഭിക്കുക. വൈകാതെ ഐഒസ് പതിപ്പിലും ഈ ഫീച്ചർ ലഭിക്കും. ഈ സ്റ്റിക്കറുകൾ എഴുപ്പത്തിൽ ഇസ്റ്റാൾ ചെയ്യാനും അയക്കാനും കഴിയും. 

വാട്സാപ്പ് ഒരുക്കുന്ന സ്റ്റിക്കറുകളും മറ്റുള്ളവർ തയ്യാറാക്കുന്ന സ്റ്റിക്കറുകളും ഈ വിധത്തിൽ ലഭിക്കും. ഐപിഎൽ നടക്കുന്ന സാഹചര്യത്തിൽ ക്രിക്കറ്റ് പ്രേമികൾക്ക് ക്രിക്കറ്റ് സ്റ്റിക്കറുകൾ ഹരമാകും. വലത് ഭാഗത്ത് മുകളിൽ കാണുന്ന പ്ലസ് ബട്ടൻ തെരഞ്ഞെടുത്താൽ പുതിയ സ്റ്റിക്കറുകൾ കാണാൻ സാധിക്കും. ഇവിടെനിന്നും സ്റ്റിക്കറുകൾ ഡൌൺലോഡ് ചെയ്യാനാകും.


LATEST NEWS