എച്ച്ടിസിയുടെ യു 11 പ്ലസ് വിപണിയില്‍ ; വില 56,990 രൂപ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എച്ച്ടിസിയുടെ യു 11 പ്ലസ് വിപണിയില്‍ ; വില 56,990 രൂപ

എച്ച്ടിസിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ യു 11 പ്ലസ് വിപണിയില്‍ അവതരിപ്പിച്ചു.  സില്‍വര്‍ നിറത്തിലെത്തുന്ന ഫോണിന് 56,990 രൂപയാണ് വില. ഫെബ്രുവരി ഏഴ് മുതല്‍ ഫ്‌ലിപ്പ് കാര്‍ട്ടില്‍ ഫോണ്‍ വില്പനയ്‌ക്കെത്തും.  ആറ് ഇഞ്ച് സൂപ്പര്‍ എല്‍സിഡി ഡിസ്‌പ്ലേയാണ് ഫോണിന്റെ പ്രത്യേകത. 3930 mAh ബാറ്ററിയാണ് യു 11 പ്ലസിന്റെ മറ്റൊരു പ്രത്യേകത. സ്‌നാപ് ഡ്രാഗണ്‍ 835 പ്രൊസസറാണ് ഫോണിനുള്ളത്.

ആറ് ജിബി റാമും 128 ജിബി സ്റ്റോറേജും ഫോണില്‍ ഉപ്പെടുത്തിയിട്ടുണ്ട്. രണ്ട് ടെറാ ബൈറ്റ് വരെയുള്ള എസ്ഡി കാര്‍ഡ് ഉപയോഗിക്കാം. 12 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 8 മെഗാപ്കിസല്‍ സെല്‍ഫി ക്യാമറയുമാണ് ഫോണില്‍ ഒരുക്കിയിരിക്കുന്നത്. 


LATEST NEWS