ഐഫോണ്‍ എക്സിന്‍റെ സവിശേഷതകളുമായി ഹുവായി പി 20 പ്രോ, പി 20 ലൈറ്റ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഐഫോണ്‍ എക്സിന്‍റെ സവിശേഷതകളുമായി ഹുവായി പി 20 പ്രോ, പി 20 ലൈറ്റ്

ഐഫോണ്‍ Xന്റെ സവിശേഷതകളിലും നിര്‍മ്മാണ ഘടനയിലും സാമ്യവുമായി ഹുവായി പി 20 പ്രോ, പി 20 ലൈറ്റ് എന്നീ ഫോണുകള്‍ വിപണിയില്‍ അവതരിപിച്ചു. കഴിഞ്ഞ മാസമാണ് ഈ രണ്ടു ഫോണുകളും ഹുവായി അവതരിപ്പിച്ചത്. ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്ക് 'Early access sale' ന്റെ കീഴില്‍ മേയ് 3ന് ഫോണുകള്‍ ലഭ്യമായി. മേയ് 3ന് സ്മാര്‍ട്ട്‌ഫോണ്‍ പെതുജനങ്ങള്‍ക്ക് വില്‍പനക്കും എത്തി. 

പി20 പ്രോയുടെ വില 64,999 രൂപയും, പി20 ലൈറ്റിന്റെ വില 19,999 രൂപയുമാണ്.

ഹുവായ് പി20 പ്രോ ക്യാമറയെ കേന്ദ്രീകരിച്ച്‌ അവതരിപ്പിച്ച ഫോണാണ്. ഈ ഫോണില്‍ ഒരു ലീകോ ബ്രാന്‍ഡഡ് ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ്. അതായത് 1/1.7 ഇഞ്ച് സെന്‍സറും f/1.8 അപര്‍ചറുളള 40എംപി പ്രൈമറി ലെന്‍സറും f/2.4 അപര്‍ച്ചറുളള 8എംപി മറ്റൊരു പ്രൈമറി ക്യാമറയുമുണ്ട്. ഇത് ടെലിഫോട്ടോ ലെന്‍സായി പ്രവര്‍ത്തിക്കുകയും 3X ഒപ്ടിക്കല്‍ സൂം പിന്തുണയ്ക്കുകയും ചെയ്യുന്നു. f/1.6 അപര്‍ച്ചറുളള 20എംപി റിയര്‍ ക്യാമറയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫോണിലെ റിയര്‍ പാനലിലെ എല്ലാ ക്യാമറകളും ഒപ്ടിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷനും ലേസര്‍ ടെക്‌നോളജിയും ഉണ്ട്. മുന്നില്‍ f/2.0 അപര്‍ച്ചറുളള 24എംപി സെല്‍ഫി ക്യാമറയുമുണ്ട്. 6.1 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുളളത്. കിരിന്‍ 970 പ്രോസസര്‍, 128ജിബി സ്‌റ്റോറേജ്, 6ജിബി റാം, 4000എംഎഎച്ച്‌ ബാറ്ററി, ആന്‍ഡ്രോയിഡ് 8.0 ഓറിയോ എന്നിവയാണ് ഫോണിന്റെ മറ്റു സവിശേഷതകള്‍.

2280X1080 പിക്‌സല്‍ റസൊല്യൂഷനുളള ഹുവായ് പി20 ലൈറ്റിന് 5.8 ഇഞ്ച് എല്‍സിഡി ഡിസ്‌പേയാണ്. കിരിന്‍ 659 സിപിയു ഒക്ടാകോര്‍ പ്രോസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഫോണിലുണ്ട്. കൂടാതെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 256ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം. 16എംപി 2എംപി ഡ്യുവല്‍ ക്യാമയാണ് ഫോണിനുളളത്. മുന്നില്‍ 16എംപി ക്യാമറയും ഉണ്ട്. 3000എംഎഎച്ച്‌ ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


LATEST NEWS