പുതുക്കിയ പ്ലാനുമായി ഐഡിയ; 199 രൂപയ്ക്ക് പ്രതിദിനം 2ജിബി 3ജി/4ജി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുതുക്കിയ പ്ലാനുമായി ഐഡിയ; 199 രൂപയ്ക്ക് പ്രതിദിനം 2ജിബി 3ജി/4ജി

ഐഡിയയുടെ പുതുകിയ പ്ലാന്‍ നിലവില്‍ വന്നു. 199 രൂപയുടെ പ്ലാനാണ് പുതുക്കിയിരിക്കുന്നത്. പുതിയ പ്ലാനില്‍ പ്രതിദിനം 2ജിബി 3ജി/4ജി ഡേറ്റയാണ് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ പ്ലാനില്‍ മൊത്തത്തില്‍ 56ജിബി ഡേറ്റ ഇപ്പോള്‍ ലഭിക്കുന്നു. പ്ലാന്‍ വാലിഡിറ്റിക്ക് ഒരു മാറ്റവുമില്ല, 28 ദിവസം തന്നെയാണ് പുതുക്കിയ പ്ലാനിലും.

നേരത്തെ ഈ പ്ലാനില്‍ പ്രതിദിനം 1.4ജിബി ഡേറ്റയായിരുന്നു. അങ്ങനെ മൊത്തത്തില്‍ 39.2ജിബി ഡേറ്റ മാത്രമാണ് ലഭിച്ചിരുന്നത്.

എന്നാല്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കു മാത്രമാണ് ഈ പുതുക്കിയ പ്ലാന്‍ ലഭിക്കുന്നത്. മറ്റുളളവര്‍ 1.4ജിബി ഡേറ്റയില്‍ തന്നെ തുടര്‍ന്നു കൊണ്ടു പോകണം. ഡേറ്റ ഓഫര്‍ കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതി ദിനം 100എസ്‌എംഎസ് എന്നിവയും ഉണ്ട്. എന്നാല്‍ കോളുകള്‍ നല്‍കിയിരിക്കുന്നത് ചില നിയന്ത്രണങ്ങളോടെയാണ്, അതായത് പ്രതിദിനം 250 മിനിറ്റ് ഫ്രീയും അതു പോലെ പ്രതിവാരം 1000 മിനിറ്റുമാണ് ഫ്രീ. പരിധി കഴിഞ്ഞാല്‍ പ്രധാന ബാലന്‍സില്‍ നിന്നും പണം ഈടാക്കുന്നതാണ്.

നേരത്തെ സൂചിപ്പിച്ചിരുന്നു ഈ പ്ലാന്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കു മാത്രമാണെന്ന്. നിങ്ങളുടെ ഐഡിയയുടെ 199 രൂപ പ്രീപെയ്ഡ് പ്ലാനിന് അര്‍ഹരാണോ എന്നറിയാന്‍ 'മൈ ഐഡിയ ആപ്പ്' തുറക്കുകയോ അല്ലെങ്കില്‍ കമ്ബനിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.

ഇതു കൂടാതെ ചില പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് ഐഡിയയുടെ ക്യാഷ്ബാക്ക് ഓഫറുകളും സമ്മാനങ്ങളും നല്‍കുന്നുണ്ട്.
 


LATEST NEWS