രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും വൈഫൈ ഒരുക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും വൈഫൈ ഒരുക്കുന്നു

ന്യൂഡല്‍ഹി: 700 കോടി രൂപ ചിലവിൽ  ഗ്രാമീണ മേഖലകളിലുള്‍പ്പടെ രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ഇന്ത്യന്‍ റെയില്‍വേ വൈഫൈ സൗകര്യമൊരുക്കും.

കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 216 പ്രധാന റെയില്‍വേസ്റ്റേഷനുകളില്‍ റെയില്‍ വേ ഇതിനോടകം വൈഫൈ സൗകര്യം ആരംഭിച്ചിട്ടുണ്ട്. 70 ലക്ഷം യാത്രക്കാര്‍ക്കാണ് ഇതുവഴി സൗജന്യം വൈഫൈ സേവനം ഉപയോഗിക്കാനുള്ള സൗകര്യം ലഭിച്ചത്.

1,200 സ്റ്റേഷനുകളില്‍ വൈഫൈ സേവനം നല്‍കുന്നത് പ്രധാനമായും ട്രെയിന്‍ യാത്രക്കാര്‍ക്കാണ് പ്രയോജനകരമാവുക.  7,300 സ്‌റ്റേഷനുകളില്‍ വൈഫൈ ലഭ്യമാക്കുന്നുവഴി യാത്രക്കാര്‍ക്കും അതുപോലെ ഉള്‍നാടുകളിലെ പ്രദേശവാസികള്‍ക്കും പ്രയോജനം ലഭിക്കുമെന്നും പദ്ധതിയില്‍ കണക്കാക്കപ്പെടുന്നു.

പ്രാദേശിക തലത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യവും ഉള്‍നാടുകളിലെ റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സേവനം നല്‍കുന്നതിന് പിന്നിലുണ്ട്. ഗ്രാമീണ മേഖലയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഡിജിറ്റല്‍ ബാങ്കിങ്, ആധാര്‍ ജനറേഷന്‍സ, ജനന മരണ സര്‍ട്ടിഫിക്കറ്റുകളുള്‍പ്പടെയുള്ള സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുന്ന വൈഫൈ സൗകരത്തോടുകൂടിയ ബൂത്തുകളും സ്ഥാപിക്കും. പൊതു വൈഫൈ സേവനം നല്‍കുന്ന ഹോട്ട്‌സ്‌പോട്ടുകളായിരിക്കും ഈ ബൂത്തുകള്‍.