ഇന്‍ഫോക്കസ് A2  ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ; വില 5199 രൂപ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്‍ഫോക്കസ് A2  ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ; വില 5199 രൂപ

അമേരിക്കന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാവായ ഇന്‍ഫോക്കസ് A2 ബജറ്റ് സ്മാര്‍ട്ട്‌ഫോണിനെ ഇന്ത്യയിലവതരിപ്പിച്ചു. സ്മാര്‍ട്ട്‌ഫോണിന് 5,199 രൂപയാണ് വില. ബ്ലാക്ക്, ഷ്യാപേന്‍ ഗോള്‍ഡ് നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്. 
4G VoLTEഓടു കൂടിയ ഫോണില്‍ ജിയോയില്‍ നിന്ന് 30GB സൗജന്യ ഡാറ്റയും ലഭിക്കും. അംഗീകൃത വിതരണക്കാരും റീട്ടെയ്ല്‍ ഷോപ്പുകളും വഴിയാകും ഫോണിന്റെ വില്‍പ്പന. കമ്ബനി ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്. മോബിക്വിക്ക് വാലറ്റ് വഴി പര്‍ചേസ് ചെയ്യുന്നവര്‍ക്ക് 300 രൂപയുടെ ക്യാഷ്ബാക്കും ഓഫര്‍ ചെയ്തിട്ടുണ്ട്.

5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെയിലാണ് സ്മാര്‍ട്ട്‌ഫോണിന്റെ വരവ്. 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍, 2GB റാം, 16GB സ്റ്റോറേജ്, ആന്‍ഡ്രോയിഡ് 7.0 നുഗട്ട്, 2400mAh ബാറ്ററി എന്നിവയാണ് മറ്റ് സവിശേഷതകള്‍. 4 ജി LTE, വോള്‍ട്ട്, വൈഫൈ 802.11 b/g/n, ബ്ലൂട്ടൂത്, ജിപിഎസ്, മൈക്രോ യൂഎസ്ബി പോര്‍ട്ട് എന്നി കണക്റ്റിവിറ്റി സൗകര്യങ്ങളും ഇതിലുണ്ട്. 


 


LATEST NEWS