ഇന്‍സ്റ്റാഗ്രാം പുതിയ ഫീച്ചറിന്റെ പരീക്ഷണത്തില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്‍സ്റ്റാഗ്രാം പുതിയ ഫീച്ചറിന്റെ പരീക്ഷണത്തില്‍


ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന സ്റ്റോറികള്‍ അതേസമയം തന്നെ ഫെയ്സ്ബുക്കിലും ഷെയര്‍ ചെയ്യപ്പെടുന്ന പുതിയ ഫീച്ചറാണ് ഇന്‍സ്റ്റാഗ്രാം പരീക്ഷിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് ഒരു സ്ഥിരീകരണം തരാന്‍ ഇന്‍സ്റ്റാഗ്രാം അധികൃതര്‍ തയ്യാറായിട്ടില്ല. 

സ്നാപ്ചാറ്റില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറീസ് ഫീച്ചര്‍ അവതരിപ്പിക്കുന്നത്. 25 കോടി ഉപയോക്താക്കള്‍ ഇപ്പോള്‍ ദിവസേന ഇന്‍സ്റ്റാഗ്രാം സ്റ്റോറീസ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇക്കാര്യത്തില്‍ സ്നാപ്ചാറ്റിനെ തന്നെ മറികടന്നിരിക്കുന്നു ഇന്‍സ്റ്റാഗ്രാം. വാട്സ്ആപ്പ് ഉള്‍പ്പടെ ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള എല്ലാ സോഷ്യല്‍ മീഡിയാ ആപ്പുകളിലും സ്റ്റോറീസ് ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെസഞ്ചറിലും, ഫെയ്സ്ബുക്ക് പ്രധാന ആപ്പിലും ഈ ഫീച്ചര്‍ ലഭ്യമാണ്.