ഇന്ത്യയില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യയില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം

ഇന്ത്യയില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം രംഗത്ത്. ഐഒഎസ് ആന്‍ഡ്രോയിഡ് വേര്‍ഷനുകളില്‍ ലഭ്യമാകുന്ന  തരത്തില്‍ ഹിന്ദി ഭാഷയിലും ഇന്‍സ്റ്റഗ്രാമിനെ പരിചയപ്പെടുത്തുകയാണ്.ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ യുഎസിനെ അപേക്ഷിച്ച് ഇന്ത്യയിലാണ് കൂടുതലുള്ളത്. അതിനാലാണ് ഇന്ത്യയില്‍ ഈ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം ഒരുങ്ങുന്നത്.വൈകാതെ ഈ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. സെറ്റിങ്സ്, നോട്ടിഫിക്കേഷന്‍ എന്നിവയിലെല്ലാം ഫീച്ചര്‍ അവതരിപ്പിക്കുന്നതിലൂടെ മാറ്റങ്ങള്‍ വരുത്താവുന്നതാണ്.

നേരത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഇന്‍സ്റ്റഗ്രാം സ്‌കൂള്‍ സ്റ്റോറീസ് ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. ഇതില്‍ സ്‌കൂളിനുള്ളിലെ വിദ്യാര്‍ഥികള്‍ക്കാണ് സ്റ്റോറി ഷെയര്‍ ചെയ്യാന്‍ സാധിക്കൂ. 'ആഡ് ടു സ്‌കൂള്‍ സ്റ്റോറി' എന്ന ഐക്കണിലൂടെയാണ് ഇത്തരം സ്റ്റോറികള്‍ ഷെയര്‍ ചെയ്യുവാന്‍ കഴിയുക. ആ സ്‌കൂളിലുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമേ പിന്നീട് സ്റ്റോറി കാണാനും സാധിക്കുകയുളളൂ. കൂടാതെ, ഇന്‍സ്റ്റഗ്രാം നേരത്തെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി മറ്റൊരു ഫീച്ചറും അവതരിപ്പിച്ചിരുന്നു.
 


LATEST NEWS