പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം രംഗത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം രംഗത്ത്

പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം രംഗത്ത്. എന്നാല്‍ ഇനി ചിലകാര്യങ്ങളില്‍ നിയന്ത്രണം ഉണ്ടാവും. അതായത്, സാമൂഹ്യ മാധ്യമങ്ങളില്‍ ദിവസേന പല തരത്തിലുള്ള തെറ്റായ പ്രവണതകള്‍ കണ്ടുവരികയാണ്. ഇതില്‍ പലതും അപകടകരമാണ്. ഇത്തരത്തിലുള്ള ഉള്ളടക്കങ്ങള്‍ വിലക്കേര്‍പ്പെടുത്തിവരികയാണ് ഓരോരുത്തരും ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലും അതേ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് ഫെയ്‌സ്ബുക്ക്. മത്രമല്ല, അപകടകരമായ ഉള്ളടക്കള്‍ നീക്കം ചെയ്യുന്നതിനായി സെന്‍സിറ്റീവ് സ്‌ക്രീന്‍ എന്ന പുതിയ ഫീച്ചറിനെ ഇന്‍സ്റ്റഗ്രാം ആവതരിപ്പിച്ചു. അക്രമങ്ങളും അപകടകരമായതും, പേടിപ്പെടുത്തുന്നതുമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിനായാണ് പുതിയ സംവിധാനം ഇന്‍സ്റ്റഗ്രാമില്‍ കൊണ്ടുവന്നിരിക്കുന്നത്.

സെന്‍സിറ്റീവായ ചിത്രങ്ങളും ദൃശ്യങ്ങളും പുതിയ സംവിധാനം ഫില്‍റ്റര്‍ ചെയ്ത് നീക്കം ചെയ്യും. ചില ഉള്ളടക്കങ്ങള്‍ കൂട്ടികള്‍ക്ക് ഉള്‍പ്പടെ പ്രയാസം ഉണ്ടാക്കുന്നു എന്നതരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് അപകടകരമായ ഉള്ളടക്കങ്ങള്‍ നിക്കം ചെയ്യുന്നതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഫെയ്‌സ്ബുക്കിലും വാട്ട്‌സ്ആപ്പിലും സമാനമായ സംവിധാനം നേരത്തെ കൊണ്ടുവന്നിരുന്നു.
 


LATEST NEWS