ഇന്‍സ്റ്റഗ്രാമില്‍ ലൈക്കുകള്‍ കിട്ടാന്‍ ഇതാ കുറച്ചു പോം വഴികള്‍ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്‍സ്റ്റഗ്രാമില്‍ ലൈക്കുകള്‍ കിട്ടാന്‍ ഇതാ കുറച്ചു പോം വഴികള്‍ 

ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ ലൈക്കുകള്‍ കിട്ടാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുമ്പോള്‍ അതിന് ഏറ്റവും കൂടുതല്‍ ജനശ്രദ്ധ ലഭിക്കുന്ന സമയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയാ വിദഗ്ദര്‍. ആഴ്ചയില്‍ ഒരോ ദിവസവും ഏതെല്ലാം സമയങ്ങളില്‍ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചാല്‍ നന്നായിരിക്കും എന്ന് ഇവര്‍ പറയുന്നു.

2010 ല്‍ ഇന്‍സ്റ്റഗ്രാം ആരംഭിക്കുമ്പോള്‍ പുതിയതായി പോസ്റ്റ് ചെയ്യപ്പെടുന്നവ ആദ്യം കാണും വിധമാണ് ഇന്‍സ്റ്റഗ്രാം ഫീഡിലെ ഉള്ളടക്കങ്ങള്‍ ക്രമീകരിച്ചിരുന്നത്. എന്നാല്‍ 2016 ജൂലായില്‍ ഇന്‍സ്റ്റഗ്രാം അല്‍ഗോരിതം അടിസ്ഥാനമാക്കി പേജ് പുനഃക്രമീകരിച്ചു. ഇതോടെ നിങ്ങളുടെ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലും പോസ്റ്റുകള്‍ക്ക് റാങ്ക് നല്‍കി നിങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. 

നിങ്ങളുടെ ഫെയ്സ്ബുക്ക് ഉപയോഗത്തെ അടിസ്ഥാനമാക്കിയും. എത്രനേരം ഒരു പോസ്റ്റ് കണ്ടുകൊണ്ടിരിക്കുന്നു എന്നത് അടിസ്ഥാനമാക്കിയും ഇന്‍സ്റ്റാഗ്രാമിലെ നിങ്ങളുടെ സെര്‍ച്ചുകളും എല്ലാം അല്‍ഗോരിതം ഇതിനായി പരിഗണിക്കുന്നുണ്ട്. എന്നാല്‍ പ്രധാനമായും നിങ്ങളുടെ താല്‍പര്യങ്ങള്‍, ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റുമായുള്ള നിങ്ങളുടെ ബന്ധം, സമയം എന്നിവയാണ് ഫീഡ് ഉള്ളടക്കങ്ങള്‍ ക്രമീകരിക്കുന്നതിന് ഇന്‍സ്റ്റാഗ്രാം അല്‍ഗോരിതം കണക്കാക്കുന്നത്. 

സമയം ഒരു മാനദണ്ഡമായതിനാല്‍ ഏറ്റവും പുതിയ പോസ്റ്റുകള്‍ക്കാണ് പഴയതിനേക്കാള്‍ ഏറ്റവും പ്രാധാന്യം ലഭിക്കുക. അതാണ് ആദ്യം കാണുന്നതും. അപ്പോള്‍ ശരിയായ സമയത്ത് പോസ്റ്റുകള്‍ ഓണ്‍ലൈനില്‍ വരുത്തുന്നത് അതിന് സ്വീകാര്യത സ്വാധീനിക്കും. 

ഹോപ്പര്‍ എച്ച്ക്യൂ എന്ന ആപ്പ് ആണ് ഇന്‍സ്റ്റഗ്രാം പോസ്റ്റുകളുടെ പ്രകടനം എങ്ങനെയാണെന്ന് കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ വിലയിരുത്തി പോസ്റ്റുകള്‍ ഇടാനുള്ള ഏറ്റവും മികച്ച സമയമേതെന്ന് ഈ കമ്പനി കണ്ടെത്തുന്നു. അത് ഇങ്ങനെയാണ്. 


ഞായര്‍-10am  
തിങ്കള്‍ - 1 pm
 ചൊവ്വ - 5 am 
ബുധന്‍- 3 pm
വ്യാഴം- 4pm
വെള്ളി-5 am
 ശനി -11 am

എന്നാല്‍ നിലവിലുള്ള ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തന രീതികള്‍ വിലയിരുത്തിയാണ് ഈ സമയക്രമം കണക്കാക്കിയിരിക്കുന്നത്. ഇനിമുതല്‍ എല്ലാവരും ഈ സമയത്ത് തന്നെ പോസ്റ്റുകള്‍ ഇടാന്‍ തുടങ്ങിയാല്‍ പോസ്റ്റുകളുടെ ആധിക്യം വരികയും പുതിയ പോസ്റ്റുകള്‍ അധിവേഗം താഴേക്ക് പോവാന്‍ ഇടയാക്കുകയും ചെയ്തേക്കാം. എങ്കിലും ഇതൊന്ന് പരീക്ഷിക്കാവുന്നതാണ്.


 


LATEST NEWS