ഇന്‍സ്റ്റഗ്രാം പണിമുടക്കി; ബാധിച്ചത് മൊബൈല്‍-വെബ് വേര്‍ഷനുകളെ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്‍സ്റ്റഗ്രാം പണിമുടക്കി; ബാധിച്ചത് മൊബൈല്‍-വെബ് വേര്‍ഷനുകളെ

ന്യുയോര്‍ക്ക്: സമൂഹമാധ്യമമ?യ ഇന്‍സ്റ്റഗ്രാം ആപ്ലിക്കേഷന്‍ പണിമുടക്കി. മൊബൈല്‍-വെബ് വേര്‍ഷനുകളെ ബാധിച്ച തകരാര്‍ കുറച്ചുസമയത്തിനുശേഷം പരിഹരിച്ചു. യൂറോപ്പ്, ഓസ്‌ട്രേലിയ, യുഎസ് എന്നിവിടങ്ങളിലെല്ലാം രണ്ടു മണിക്കൂറിലേറെ നേരത്തേക്കു പ്രശ്‌നം ബാധിച്ചു.

തകരാര്‍ സമയത്ത് ആപ്ലിക്കേഷനില്‍ ഉപയോക്താക്കളുടെ പ്രൊഫൈലുകളും പ്രൊഫൈല്‍ ചിത്രങ്ങളും കാണാന്‍ സാധിച്ചിരുന്നില്ല. വെബ് വേര്‍ഷനെയും സമാന തകരാര്‍ ബാധിച്ചു. ഏതു പേജിലേക്കു കയറാന്‍ ശ്രമിച്ചാലും 5എക്‌സ്എക്‌സ് സെര്‍വര്‍ എറര്‍ എന്നതായിരുന്നു കാണിച്ചിരുന്നത്

അതേസമയം, ഇന്‍സ്റ്റഗ്രാമിന്റെ തകരാര്‍ മറ്റു സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇന്‍സ്റ്റഗ്രാംഡൗണ്‍ എന്ന ഹാഷ്ടാഗിലായിരുന്നു പ്രചാരണം. കഴിഞ്ഞ മാസവും ഇന്‍സ്റ്റഗ്രാം സമാനമായ രീതിയില്‍ പണിമുടക്കിയിരുന്നു. അന്നും മണിക്കൂറുകള്‍ക്കകം പ്രശ്‌നം പരിഹരിച്ച് തലയൂരുകയായിരുന്നു.
 
ഇന്‍സ്റ്റഗ്രാം സ്ഥാപകരായ കെവിന്‍ സിസ്‌ട്രോമും മൈക്ക് ക്രീഗറും കഴിഞ്ഞ ആഴ്ച രാജിവച്ചിരുന്നു. ഫേസ്ബുക്കിന്റെ മുന്‍ വൈസ് പ്രസിഡന്റായ ആദം മൊസേറിയാണ് ഇന്‍സ്റ്റഗ്രാമിന്റെ പുതിയ തലവന്‍.


LATEST NEWS