കാത്തിരുന്ന പുത്തൻ ഫീച്ചറുമായി ഇൻസ്റ്റ​ഗ്രാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാത്തിരുന്ന പുത്തൻ ഫീച്ചറുമായി ഇൻസ്റ്റ​ഗ്രാം

ഉപഭോക്താക്കൾ ഏറെ നാളുകളായി കാത്തിരുന്ന ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം. ചെറിയ വീഡിയോകൾ മാത്രം പോസ്റ്റ് ചെയ്യാൻ സാധിക്കുന്നുള്ളു എന്നത് ഇൻസ്റ്റഗ്രാമിന്റെ പോരായ്മയായിരുന്നു. ഈ പോരായ്മ പരിഹരിച്ചുകൊണ്ടാണ് ഇൻസ്റ്റഗ്രാം പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്.

ഇനി മുതൽ ഇൻസ്റ്റഗ്രാമിൽ ദൈർഖ്യമേറിയ വീഡിയോകളും പോസ്റ്റ് ചെയ്യാം. പുതിയ ഫീച്ചർ ജൂൺ 20 ന് പുറത്തു വിടുമെന്നാണ് അറിയാൻ ക!ഴിയുന്നത്.

പുതിയ ഫീച്ചർ പ്രകാരം 15 മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ ഇൻസ്റ്റഗ്രാമിലൂടെ പങ്ക് വെക്കാൻ സാധിക്കും. ഇതുവഴി ഗാനരംഗങ്ങൾ, പരിപാടികൾ തുടങ്ങിയവ വെർട്ടിക്കൽ, എച്ച്ഡി, 4കെ റസലൂഷനുകളിൽ ഇനി മുതൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാം.