ഐഫോണ്‍ എക്‌സിന്റെ വിവരങ്ങള്‍ പുറത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഐഫോണ്‍ എക്‌സിന്റെ വിവരങ്ങള്‍ പുറത്ത്

കാലിഫോര്‍ണിയ: ആപ്പിള്‍ പുതിയതായി പുറത്തിറക്കുന്ന പ്രീമിയം ഫോണായ ഐഫോണ്‍ എക്‌സിന്റെ വിവരങ്ങള്‍ പുറത്ത്. രണ്ട് ഓണ്‍ലൈന്‍ സൈറ്റുകളാണ് ഐഒഎസിന്റെ പുതിയ ഫോണിന്റെ വിവരം പുറത്താക്കിയത്.

പ്രീമിയം ഐഫോണിനു പുറമെ ഐഫോണ്‍ 8, 8എസ് തുടങ്ങിയ മോഡലുകളും ആപ്പിള്‍ ഉടന്‍ പുറത്തിറക്കുമെന്നാണ് സൈറ്റുകളില്‍ പറയുന്നത്. ആപ്പിളിന്റെ പുതിയ മോഡലുകള്‍ നാളെ കാലിഫോര്‍ണിയയിലെ ആസ്ഥാനത്ത് പുറത്തിറക്കാനിരിക്കവെയാണ് വിവരങ്ങള്‍ ചോര്‍ന്നത്.

സാങ്കേതിക വിദ്യയുള്‍പ്പെടെയുള്ളവയില്‍ ഏറ്റവുമധികം രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന കമ്പനിയാണ് ആപ്പിള്‍. ലോഞ്ചിംങിനു മുമ്പ് ഇതാദ്യമായാണ് ഒരു ഐഫോണിന്റെ വിവരങ്ങള്‍ പുറത്താകുന്നത്. ആപ്പിളിന്റെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന പത്ത് വര്‍ഷം പിന്നിടുന്ന സാഹചര്യത്തിലാണ് പുതിയ മോഡലുകള്‍ പുറത്തിറക്കുന്നത്. 2007 ജൂണിലാണ് ആപ്പിള്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന ആരംഭിക്കുന്നത്.

നിരവധി പുതുമയോടെയാണ് ഐഫോണ്‍ എക്‌സ് പുറത്തിറക്കിയിരിക്കുന്നത്. 3 ഡി ഫെയ്‌സ്് സ്‌കാനിംഗ് ക്യാമറ, എഡ്ജ് ടു എഡ്ജ് സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജിംങ്്, 4കെ റെസലൂഷന്‍ ആപ്പിള്‍ ടിവി എന്നിവയാണ് ഐഫോണ്‍ പുതുമയായി അവതരിപ്പിക്കുന്നത്. എന്നാല്‍, 1000 ഡോളറിന് മുകളിലായിരിക്കും ഇതിന്റെ വിലയെന്നാണ് റിപ്പോര്‍ട്ട്. ഫോണില്‍ നല്‍കിയിരിക്കുന്ന സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയില്‍ ഏറെ മികവ് പുലര്‍ത്തുന്നതായിരിക്കും ഐഫോണ്‍ എക്‌സ് എന്ന് വിപണി വിദഗ്ധന്‍ ബെന്‍ വുഡ് അഭിപ്രായപ്പെട്ടു.


LATEST NEWS