ഐഫോണ്‍ എക്സിന്റെ ഫെയ്സ് ഐഡി സംവിധാനം പൊളിച്ച്‌കൊണ്ട് ബികെഎവി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഐഫോണ്‍ എക്സിന്റെ ഫെയ്സ് ഐഡി സംവിധാനം പൊളിച്ച്‌കൊണ്ട് ബികെഎവി

ഫെയ്സ് ഐഡി സംവിധാനവുമായി എത്തിയ ആപ്പിളിന്റെ ആദ്യ ഫോണ്‍ എന്നതാണ് ഐഫോണിന്റെ പത്താം എഡിഷനെ വ്യത്യസ്തമാക്കുന്നത്. ആപ്പിള്‍ ഐഫോണ്‍ അവതരിപ്പിക്കുമ്പോള്‍ തന്നെ ഒരു മനുഷ്യ മുഖം മാത്രം തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലാണ് ഈ സംവിധാനം ഉണ്ടാക്കിയത് എന്നാണ് ആപ്പിള്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഫിലിപ്പ് ഷില്ലര്‍ പറഞ്ഞത്. അതിന് വേണ്ടിയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമാണ് ആപ്പിള്‍ ഐഫോണ്‍ എക്സില്‍ ഉള്ളത്. എന്നാല്‍ വിവിധ അന്തര്‍ദേശീയ ടെക് സൈറ്റുകളിലെ വാര്‍ത്തകള്‍ പ്രകാരം ആപ്പിളിന്റെ ഈ അവകാശവാദം പൊളിച്ചിരിക്കുകയാണ് സൈബര്‍ സെക്യൂറ്റി സ്ഥാപനമായ ബികെഎവി.

വെറും 150 ഡോളറില്‍ തീര്‍ത്ത ഒരു 3ഡി പ്രിന്റിങ് മാസ്‌ക് ഉപയോഗിച്ച് ഐഫോണ്‍ എക്സ് ലോക്ക് തകര്‍ത്തുവെന്നാണ് ഇവരുടെ അവകാശവാദം. ഈ ത്രീഡി പ്രിന്റിങ് മാസ്‌കില്‍, മൂക്ക് ഡിസൈന്‍ ചെയ്തിരിക്കുന്നത് ഒരു ആര്‍ട്ടിസ്റ്റാണ്. മാസ്‌കിലെ പെയ്ന്റിങ് മറ്റൊരു ആര്‍ട്ടിസ്റ്റും ചെയ്തതാണ് ബികെഎവി അധികൃതര്‍ പറയുന്നു. 2008ല്‍ ഫെയ്സ് ഐഡി സംവിധാനവുമായി എത്തിയ തോഷിബ, ലെനോവ, അസ്യൂസ് എന്നിവരുടെ ലാപ്ടോപ്പുകള്‍ ഇത്തരത്തില്‍ ബികെഎവി തുറന്നിരുന്നു.


LATEST NEWS