ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഗൂഗിൾ; തൊട്ടുപിന്നിൽ ജിയോ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഗൂഗിൾ; തൊട്ടുപിന്നിൽ ജിയോ

ഐപോസ് നടത്തിയ സര്‍വെയിൽ ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ഗൂഗിള്‍. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോയാണ് രണ്ടാം സ്ഥാനത്ത്. ഗൂഗിൾ സ്ഥാനം നിലനിർത്തിയപ്പോൾ ആമസോണിന്റെ തള്ളിയാണ് ജിയോയുടെ മുന്നേറ്റം. അതേസമയം, ഇന്ത്യൻ ടെലികോം മേഖലയിൽ ജിയോയുടെ എതിരാളിയായ എയർടെൽ എട്ടാം സ്ഥാനത്താണ്. 

ആമസോണ്‍, ഫേസ്ബുക്, പേടിഎം, സാംസങ്, ഫ്ളിപ് കാർട്ട്, മൈക്രോസോഫ്ട് തുടങ്ങിയ വമ്പന്മാരെല്ലാം ആദ്യ 10 സ്ഥാനങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. അതേസമയം,  ഐടി, ടെക്നോളജി, ടെലികോം എന്നിവയുമായി ബന്ധപ്പെട്ടുള്ളതാണെന്നതും ശ്രദ്ധേയമാണ്. 4 ആഭ്യന്തര ബ്രാന്‍ഡുകളാണ് ആദ്യ 10 സ്ഥാനങ്ങളില്‍ ഉള്ളത്.

ജിയോ, പേടിഎം, എയര്‍ടെല്‍ എന്നിവയ്ക്കു പുറമേ ഫ്‌ളിപ്കാര്‍ട്ടാണ് ആദ്യ സ്ഥാനങ്ങളില്‍ ഇടം നേടിയ ഇന്ത്യൻ ബ്രാൻഡ്. പ്രാദേശിക ബ്രാന്‍ഡുകളെ സംബന്ധിച്ചിടത്തോളം ആദ്യ 10 സ്ഥാനങ്ങളില്‍ എത്തുക എന്നതും അത് നിലനിര്‍ത്തുക എന്നതും ശ്രമകരമാണെന്നാണ് ഐപോസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്റര്‍ വിവേക് ഗുപ്ത പറയുന്നത്. ജിയോ രണ്ടാം സ്ഥാനത്തും, പേടിഎം മൂന്നാം സ്ഥാനത്തും, എയർടെൽ എട്ടാം സ്ഥാനത്തും, ഫ്‌ളിപ്കാര്‍ട്ട് ഒമ്ബതാം സ്ഥാനത്തുമാണ്. 

ജെഫ് ബെസാസിന്‍റെ ആമസോണ്‍ ഇത്തവണ അഞ്ചാം സ്ഥാനത്താണ്. മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് നാലാം സ്ഥാനത്താണ് ഉള്ളത്. സാംസംഗും ഫ്‌ളിപ്കാര്‍ട്ടും ആപ്പിളിനെ മറികടന്നാണ് മുന്നേറിയത്. സാംസങ് ആറാം സ്ഥാനത്താണ്. ഏഴാം സ്ഥാനത്ത് മൈക്രോസോഫ്റ്റാണ്.


LATEST NEWS