ഡിജിറ്റല്‍ ഇന്ത്യ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായി വമ്പന്‍ ഉപഗ്രഹ വിക്ഷേപണവുമായി ഐ എസ് ആര്‍ ഒ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഡിജിറ്റല്‍ ഇന്ത്യ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായി വമ്പന്‍ ഉപഗ്രഹ വിക്ഷേപണവുമായി ഐ എസ് ആര്‍ ഒ

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇന്ത്യയ്ക്കായി ആറ് ടണ്‍ ഭാരമുള്ള ജിസാറ്റ്11 എന്ന വമ്പന്‍ ഉപഗ്രഹ വിക്ഷേപണവുമായി ഐ എസ് ആര്‍ ഒ. ഇന്ത്യയില്‍ ഇതേ വരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ഭാരമേറിയ ഉപഗ്രഹ വിക്ഷേപണമാണ് ഐ.എസ്.ആര്‍.ഒ നടത്തുന്നത്. ഉപഗ്രഹത്തില്‍ അധിഷ്ടിതമായ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കായുള്ള ജിസാറ്റ്11 ഇന്ത്യയുടെ ഗ്രാമീണ മേഖലയെ ഡിജിറ്റല്‍ വല്‍ക്കരിക്കുന്നതിന് സഹായകമാവും. ഇന്ത്യയിലെ ടെലികോം രംഗത്ത് തന്നെ വലിയമാറ്റങ്ങള്‍ക്ക് ഇത് തുടക്കമാകും.

ഫ്രഞ്ച് എരിയന്‍ 5 റോക്കറ്റ് ഉപയോഗിച്ചായിരിക്കും വിക്ഷേപണം. നിര്‍മ്മാണം പൂര്‍ത്തിയായ ഉപഗ്രഹം ഫ്രഞ്ച് ഗയാനയിലെ കെയ്റോയിലേക്ക് കൊണ്ടുപോവാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാണ് ഉപഗ്രഹം വിക്ഷേപിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല.

500 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച ഈ ഉപഗ്രഹത്തിന് നാല് മീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ച നാല് സോളാര്‍ പാനലുകളും ഉയര്‍ന്ന മേല്‍ക്കൂരയുള്ള ഒരു മുറിയുടെ അത്രയും വലിപ്പവുമുണ്ട്. ഇന്ത്യ ഇതുവരെ വിക്ഷേപിച്ച എല്ലാ വാര്‍ത്താവിനിമയ ഉപഗ്രങ്ങളുടെ ആകെ ശേഷിയ്ക്ക് തുല്യമാണ് ജിസാറ്റ്11. കൂടാതെ 30 ക്ലാസിക്കല്‍ ഓര്‍ബിറ്റിങ് ഉപഗ്രഹങ്ങളെ പോലെയാണ് ഈ ഉപഗ്രഹം.
 


LATEST NEWS