149 രൂപക്ക് അൺലിമിറ്റഡ് ഡാറ്റയുമായി ജിയോ; വേഗത കുറയും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

149 രൂപക്ക് അൺലിമിറ്റഡ് ഡാറ്റയുമായി ജിയോ; വേഗത കുറയും

നേരത്തെ 2 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളും 300 എസ്എംഎസും നല്‍കിയിരുന്ന ജിയോയുടെ പ്രീപെയ്ഡ് പ്ലാനാണ് 149 രൂപയുടേത്. എന്നാല്‍ ഇനിമുതല്‍ 149 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ അണ്‍ലിമിറ്റഡ് ഡാറ്റ ലഭിക്കും 28 ദിവസമാണ് പ്ലാന്‍ കാലാവധി. എന്നാല്‍ 2ജിബി ഡാറ്റ വരെ മാത്രമേ 4ജി വേഗതയില്‍ ഡാറ്റ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ.

2ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാല്‍ കുറഞ്ഞ വേഗതയിലായിരിക്കും പിന്നീട് ഡാറ്റ ഉപയോഗിക്കാനാവുക. സാധാരണ ജിയോയില്‍ 128 കെബിപിഎസ് വരെയാണ് വേഗത കുറയാറുള്ളത്.

എന്നാല്‍ 149 രൂപയുടെ റീച്ചാര്‍ജില്‍ 64 കെബിപിഎസ് എന്ന കുറഞ്ഞ വേഗതയിലാവും 2ജിബി ഡാറ്റ ഉപയോഗത്തിന് ശേഷം ഇന്റര്‍നെറ്റ് ലഭിക്കുക. 149 രൂപയ്ക്ക് എയര്‍ടെലും 2ജിബി 4ജി ഡാറ്റ ഓഫര്‍ നല്‍കുന്നുണ്ട്. ഈ ഓഫറിനൊപ്പം അണ്‍ലിമിറ്റഡ് കോളുകള്‍ നല്‍കുന്നുണ്ടെങ്കിലും എയര്‍ടെല്‍ നമ്പറുകളിലേക്ക് മാത്രമേ കഴിയുകയുള്ളൂ.


LATEST NEWS